Loader

ബൂന്ദി ലഡ്ഡു :

By : | 2 Comments | On : August 8, 2018 | Category : Uncategorized



ബൂന്ദി ലഡ്ഡു :

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ബേക്കറിയിൽ നിന്ന് മേടിക്കുന്ന അതെ രുചിയിൽ ഇനി ലഡ്ഡു നമുക്ക് വീട്ടിൽ തയ്യാറാക്കാം
വിശദമായ വീഡിയോ റെസിപ്പി കാണുവാൻ ആയി ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/zV2smkMLSQQ

ചേരുവകൾ :

കടലമാവ് /കടല പൊടി – 1 കപ്പ്
പാൽ – 1/4 കപ്പ് (പാലിന് പകരം വെള്ളം തന്നെ ചേർത്താലും മതി )
വെള്ളം – മാവിന് ആവശ്യമായതു
ബേക്കിംഗ് സോഡാ – ഒരു നുള്ളു
റെഡ് ഫുഡ് കളർ
നെയ്യ് – 3 ടേബിൾസ്പൂൺ
എണ്ണ – ബൂന്ദി വറുക്കാൻ ആവശ്യമായത്
അണ്ടിപ്പരിപ്, ഉണക്കമുന്തിരി

ഷുഗർ സിറപ്പ് തയ്യാറാക്കാൻ :

പഞ്ചസാര – 1 കപ്പ്
വെള്ളം – 1/2 കപ്പ്
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
റോസ് വാട്ടർ – 2 ടീസ്പൂൺ
നാരങ്ങാ നീര് – 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

കടലമാവ് അരിച്ചെടുത്തു ഒരു ബൗളിലേക് മാറ്റുക, അതിലേക്കു ബേക്കിംഗ് സോഡാ ചേർത്ത് നന്നായി യോജിപ്പിക്കുക, ശേഷം, പാൽ, വെള്ളം,ഫുഡ് കളർ എന്നിവ ചേർത്ത് നേർമയായി കലക്കുക
ഇത് ചൂടായ എണ്ണയിലേക്ക് അരിപ്പയിലൂടെ ഒഴിച്ച് വറുത്തു എടുക്കുക
ഒരു കപ്പ് പഞ്ചസാരയിൽ 1/2 കപ്പ് വെള്ളം ചേർത്ത് പഞ്ചസാര പാനി തയ്യാറാക്കുക, ഇതിലേക്കു റോസ് വാട്ടർ, ഏലക്കാപ്പൊടി എന്നിവ കൂടെ ചേർക്കുക
ഒറ്റ നൂല്പരുവത്തിൽ ആയ പാനിയിലേക്കു നാരങ്ങാനീര് ചേർത്ത് മാറ്റി വെക്കുക.
തയ്യാറാക്കി വെച്ച ബൂന്ദി മിക്സിയിൽ പൊടിച്ചെടുത്തു(,പൊടിക്കാതെയും ലഡ്ഡു തയ്യാറാക്കാം ) നെയ്യിൽ വറുത്ത അണ്ടിപരിപ്പും,ഉണക്കമുന്തിരിയും ചേർത്ത് പഞ്ചസാര പാനിയിൽ ഇട്ടു യോജിപ്പിക്കുക
5മിനിറ്റ് കഴിഞ്ഞു, ലഡ്ഡു ഉരുട്ടി എടുക്കാം
ബൂന്ദി ലഡ്ഡു തയ്യാർ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Anonymous on August 8, 2018

      വളരെ നല്ല പ്രിപ്റേഷൻ താങ്സ്

        Reply
    2. posted by Anonymous on August 8, 2018

      ??

        Reply

    Leave a Reply

    Your email address will not be published.