മത്തങ്ങാ സാമ്പാർ (Easy Sambar Recipe)

By : | 1 Comment | On : September 17, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

[ad_1]

മത്തങ്ങാ സാമ്പാർ (Easy Sambar Recipe)

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

വെറും 10 മിനിറ്റ് നു ഉള്ളിൽ, മത്തങ്ങയും ചെറിയുള്ളിയും മാത്രം ഉപയോഗിച്ച് അടിപൊളി സാമ്പാർ തയ്യാറാക്കാം
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/HSI7bY_pAnA

റെസിപ്പി

ചേരുവകൾ :

തുവര പരിപ്പ് – 1/4 കപ്പ് -(1/2കപ്പ് വരെ ആവാം)
ചെറിയുള്ളി -10-15 എണ്ണം
മത്തങ്ങാ – ചെറിയ കഷ്ണങ്ങൾ ആക്കിയത്
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1.5 ടീസ്പൂൺ
സാമ്പാർപൊടി -1.5 ടേബിൾസ്പൂൺ
കായം -1/4 ടീസ്പൂൺ
പുളി – ചെറുനാരങ്ങാ വലിപ്പത്തിൽ
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
കറിവേപ്പില
കടുക്, വറ്റൽമുളക്

തയ്യാറാക്കുന്ന വിധം :

പരിപ്പ് നന്നായി കഴുകിയ ശേഷം കുക്കറിൽ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച്, 2 വിസിൽ വരുന്നത് വരെ വേവിക്കുക,
മറ്റൊരു പാൻ അടുപ്പത് വെച്ച്, എണ്ണയൊഴിച്ചു ചൂടായി വന്നു കഴിഞ്ഞാൽ അതിലേക്കു ചെറിയുള്ളി ചേർത്ത് വഴറ്റിയെടുക്കാം, ഇത് വേവിച്ചു വെച്ച പരിപ്പിലേക്കു ചേർക്കാം
ശേഷം കഷ്ണങ്ങൾ ആക്കി വെച്ച മത്തങ്ങാ, കറിവേപ്പില, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വീണ്ടും 2 വിസിൽ വരുന്നത് വരെ വേവിക്കുക.
ശേഷം, പുളി പിഴിഞ്ഞൊഴിക്കുക, സാമ്പാർ പൊടി, കായം എന്നിവ കൂടെ ചേർത്ത് കൊടുത് 1-2 മിനിറ്റ് തിളപ്പിക്കുക. ഫ്ളയിം ഓഫ് ചെയ്യാം.
കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ താളിച്ചൊഴിച്ച ശേഷം ചോറിന്റെ കൂടെയോ, ദോശയുടെ കൂടെയോ ഇഡ്ഡ്ലിയുടെ കൂടെയോ കഴിക്കാവുന്നതാണ്[ad_2]

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

  Comment (1)

  1. posted by Anonymous on September 17, 2018

   മത്തങ്ങ എത്ര?

     Reply

  Leave a Reply

  Your email address will not be published. Required fields are marked *

  This site uses Akismet to reduce spam. Learn how your comment data is processed.