Loader

മിക്സഡ് വെജിറ്റബിൾ തീയൽ

By : | 0 Comments | On : January 6, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മിക്സഡ് വെജിറ്റബിൾ തീയൽ

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ആവശ്യമായ ചേരുവകൾ

വെണ്ടയ്ക്ക,- 8-10 എണ്ണം
വഴുതനങ്ങ,- 3 മീഡിയം സൈസ് ഇൽ ഉള്ളത് ചെറിയുള്ളി,- 15-20 എണ്ണം വരെ
ഉരുളക്കിഴങ്ങു 1 വലുത് (എന്നിവ – മീഡിയം സൈസ് ആയിട്ടു കട്ട് ചെയ്തത് )
വെളുത്തുള്ളി(3 അല്ലി നീളത്തിൽ അരിഞ്ഞത് ) കായം ഒരു നുള്ളു (ഓപ്ഷണൽ ആണ് )
പച്ചമുളക് – 3, 4 എണ്ണം
കറിവേപ്പില
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
തേങ്ങാ -3/4 കപ്പ്
മുഴുവൻ മല്ലി – 2-3 ടീസ്പൂൺ.
താളിച്ചു ചേർക്കാൻ ആവശ്യമായ
കടുക്
ഉലുവ
വറ്റൽ മുളക്
ചെറുനാരങ്ങാ വലുപ്പത്തിൽ ഉള്ള പുളി പിഴിഞ്ഞ് വെള്ളം എടുത്തത്
ഉപ്പ്, എണ്ണ, വെള്ളം ആവശ്യത്തിന്
തേങ്ങാ, മല്ലി എന്നിവ എണ്ണ ചേർക്കാതെ ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ വറുത്തെടുക്കുക, ശേഷം നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക
ഒരു പാൻ അടുപ്പിൽ വെച് എണ്ണ ഒഴിച് ചൂടായി വന്നാൽ, വെളുത്തുള്ളി, ബാക്കി എടുത്തു വെച്ചിരിക്കുന്ന കഷ്ണങ്ങൾ എന്നിവ ചേർത്ത വഴറ്റി എടുക്കാം, കൂടെ പച്ചമുളക്, കറിവേപ്പില, മഞ്ഞൾ പൊടി, മുളക് പൊടി കൂടെ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കാം,

നന്നായി വഴന്നു വന്ന കഷ്ണങ്ങളിലേക്ക് തേങ്ങാ അരച്ച് വെച്ചത്.. പുളി വെള്ളം.. ആവശ്യമെങ്കിൽ കുറച് വെള്ളം.. ഉപ്പു എന്നിവ ചേർത്ത് അടച്ചു വെച് 5 മിനിറ്റ് തിളപ്പിക്കാം, ശേഷം.. കായം ചേർത്ത് കൊടുക്കാം…
ഫ്ളയിം ഓഫ് ചെയ്യാം, കടുക്, ഉലുവ, വറ്റൽ മുളക് എന്നിവ താളിച്ചു ചേർക്കാം, മിക്സഡ് വെജ് തീയൽ റെഡി !
വീഡിയോ കാണാൻ :https://youtu.be/7UQOyaJ-HAI





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.