മുളക് വട
മുളക് വട
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
മുളക് വടയ്ക്കു തന്നെ പല പേരുകൾ ഉണ്ട്, സവാള വട, തുള വട, എന്നൊക്കെ.. ഉഴുന്ന് വടയുടെ ഒക്കെ ഷേപ്പ് ഇൽ ആണെങ്കിലും, ഏകദേശം ഉള്ളിവടയുടെ ചേരുവകൾ ആണെങ്കിലും, സാധനം ഇതൊന്നും അല്ല. എന്നാൽ രുചിയോ, ഉള്ളിവടക്കും ഉഴുന്ന് വടയ്ക്കും ഒപ്പം നിൽക്കും, ?
#റെസിപ്പി
മൈദാ – 1 കപ്പ്
കടല മാവ് -2 ടേബിൾസ്പൂൺ
ദോശ മാവ് -3 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ
സവാള- ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയിട്ട് അരിഞ്ഞത്
പച്ചമുളക് – 3-4 എണ്ണം
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
എണ്ണ
വെള്ളം
ഒരു ബൗളിൽ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച ശേഷം, ഒരു അരിപ്പയിൽ മൈദാ, കടലമാവ്, ബേക്കിംഗ് സോഡാ, എന്നിവ അരിച്ചു അതിലേക്ക് ചേർക്കുക, ദോശ മാവും, ആവശ്യത്തിന് വെള്ളവും ചേർത്ത്, ഏകദേശം ഉഴുന്ന് വടയുടെ ഒക്കെ മാവ് പോലെ കുഴക്കുക, ഈ മാവ് 2-3 മണിക്കൂർ പുളിക്കൻ വെച്ചതിനു ശേഷം, എണ്ണയിൽ വടയുടെ ഷേപ്പ് ഇൽ ഇട്ടു കൊടുത്തു വറുത്തെടുക്കാം
വീഡിയോ കാണാൻ :https://youtu.be/wmsLfbLYlN4