Loader

വളരെ രുചികരമായ ചിക്കൻ പുലാവ് ഉണ്ടാക്കുന്ന വിധം .റെസിപ്പി ഇഷ്

By : | 0 Comments | On : July 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വളരെ രുചികരമായ ചിക്കൻ പുലാവ് ഉണ്ടാക്കുന്ന വിധം ?.റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ !!!!!!

തയ്യാറാക്കിയത് :ബീന വിനോബ്

ചിക്കൻ പുലാവ്

ബോൺലെസ്സ് ചിക്കൻ -900 gms
ബസുമതി റൈസ് -3cup
ഉള്ളി -1
പച്ച മുളക് -3
വെളുത്തുളളി -10
ഇഞ്ചി – വലുത്
ഉരുളക്കിഴങ്ങ് -1 ചെറിയ കഷണങ്ങൾ ആക്കിയത്
മഞ്ഞൾ പൊടി -3/4-3/4ത് tsp
മുളക് പൊടി -1&1/2 tbsp ( സാധാരണ മുളക് podi+കാശ്മീരി മുളക് പൊടി )
മല്ലി പൊടി -2tbsp
ജീരക പൊടി 1tsp
ഓയിൽ -3tbsp
ബെലീഫ് -1
കറാമ്പൂ -4
ഏലക്ക 3
കറുവ പട്ട -1
മല്ലി ഇല ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ബസ്മതി റൈസ് 20 മിനിറ്റ് കുതിർത്തു വെക്കുക .

ഇഞ്ചി വെളുത്തുളളി നല്ലതു പോലെ അരച്ച് പേസ്റ്റ് ആക്കുക .

കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷണങ്ങളാ ആക്കിയതിന് ശേഷം 1 tbsp ഇഞ്ചി വെളുത്തുളളി പേസ്റ്റ് , 1/4 tspമഞ്ഞൾ പൊടി ,1tsp മുളക് പൊടി ഉപ്പു ഇവ ചേർത്ത് നന്നായിട്ടു മിക്സ് ചെയ്തു വെക്കുക .
ഒരു 15 മിനിറ്റ് ചിക്കനിൽ മസാല പിടിച്ചതിനു ശേഷം ,ഒരു പാനിൽ എണ്ണ1&1/2 tbsp ഒഴിച്ച് 4-5 മിനിറ്റ് വരെ ഷാലോ ഫ്രൈ ചെയ്യുക .
ചിക്കൻ പകുതി വെന്തതിനു ശേഷം മാറ്റിവെക്കുക .

ഒരു ബിരിയാണി പോട്ടിൽ 1&1/2 tbsp ഓയിൽ ഒഴിച്ചു ബെലീഫ് , കറാമ്പൂ ,പട്ട ,ഏലക്ക എന്നിവ ചൂടാക്കുക .
പച്ചമുളക് , ബാക്കി ഇഞ്ചി വെളുത്തുളളി പേസ്റ്റ് ഇവ ചേർക്കുക .
ഇതിലേക്ക് ഉരുളക്കിഴങ്ങു കഷണങ്ങൾ ചേർക്കുക
കൂടാതെ 1/2 tsp മഞ്ഞൾ പൊടി ,1tbsp മുളക് podi,മല്ലി പൊടി ,ജീരക പൊടി ഇവ ചേർത്ത് ചൂടാക്കുക .
ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ചേർക്കുക .നന്നായിട്ടു മിക്സ് ചെയ്യുക .
6 ഗ്ലാസ് തിളച്ച വെള്ളം ചേർക്കുക .1 ഗ്ലാസ് അരിക്ക് 2 ഗ്ലാസ് തിളച്ച വെള്ളം അതാണ് അളവ് .

പാകത്തിന് ഉപ്പു ചേർത്ത് .അടച്ചു വച്ച് 4-5 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക .
അരി പകുതി വെന്താൽ പകുത്തി വേവിച്ചു വച്ച ചിക്കൻ ഗ്രേവി യോട് കൂടി അരിയുടെ മുകളിൽ ചേർക്കുക .
കുറച്ചു മല്ലി ഇല വിതറുക ..അതിനു ശേഷം അടച്ചു വെച്ച് 8-9 മിനിറ്റ് വരെ ചെറുതീയിൽ വേവിക്കുക .
ഉരുളക്കിഴങ്ങും ചോറും ചിക്കനും എല്ലാം പാകത്തിന് വെന്തു കിട്ടുമ്പോൾ ചൂടോട് കൂടി ഒനിയൻ റൈത്ത യുടെ കൂടെ വിളമ്പാം .

Video link is below
https://youtu.be/5BF_Xy4-jEE

റെസിപി
ബീന വിനോബ്





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.