Loader

വാനില സ്പോന്ജ് കേക്ക് / Vanilla Sponge Cake

By : | 0 Comments | On : March 26, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വാനില സ്പോന്ജ് കേക്ക് / Vanilla Sponge Cake

തയ്യാറാക്കിയത് :ബിന്‍സി അഭി

ബേക്കറിയിൽ ഒക്കെ കിട്ടുന്ന പഞ്ഞി പോലത്തെ വാനില കേക്ക് എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം അതേ രുചിയോട് കൂടി.

വീഡിയോ കാണുവാനായി ലിങ്കിൽ തൊടുക :
https://youtu.be/Qgu5FSfEblY

ആവശ്യമുള്ള സാധനങ്ങൾ :

[1 കപ്പ് = 200 ml , 125g , measurement കപ്പ് ഇല്ലെങ്കിൽ നിങ്ങളുടെ കയ്യിലുള്ള കപ്പ് എടുക്കുക, അതിൽ തന്നെ എല്ലാം അളക്കുക.]

മൈദാ – 1 കപ്പ് [200 ml | 125g ]
ബേക്കിംഗ് പൌഡർ – 3/ 4 ടീസ്പൂൺ
ഉപ്പു – 1 പിഞ്ച്
മുട്ട – 2 വലുത്
പഞ്ചസാര – 3/ 4 കപ്പ്
വെജിറ്റബിൾ ഓയിൽ – 1/ 2 കപ്പ് [ബട്ടർ ചേർക്കാം , എല്ലാവരുടേം എളുപ്പത്തിനാണ് ഓയിൽ ചേർത്ത് ]
വാനില എസ്സെൻസ് – 3/ 4 ടീസ്പൂൺ
പാല് – 1 ടേബിൾസ്പൂൺ

രീതി:
ഓവൻ 180 ഡിഗ്രിയിൽ preheat ചെയ്യാൻ വെക്കുക.
മൈദാ , ബേക്കിംഗ് പൌഡർ , ഉപ്പു ഒരു അരിപ്പയിൽ അരിച്ചു മാറ്റി വെക്കുക.

മുട്ട നന്നായി ബീറ്റു ചെയ്തിട്ട് പഞ്ചസാര കൂടി ചേർത്ത് 5 മിനിറ്റ് നന്നായി ബീറ്റ് ചെയ്യുക. ഓയിൽ കൂടി ചേർത്ത് 1 മിനിറ്റ് ബീറ്റ് ചെയ്യുക . വാനില കൂടി ചേർക്കുക.ഇനി അരിച്ചു വെച്ച് പൊടി രണ്ടു പ്രാവശ്യമായി ചേർത്ത് നന്നായി ഫോൾഡ് ചെയ്തു എടുക്കുക.അവസാനമായി 1 ടേബിൾസ്പൂൺ പാല് കൂടി ചേർക്കുക.

180 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്താൽ സ്പോന്ജ് കേക്ക് റെഡി:

കൂടുതൽ ഡീറ്റൈൽ അഴി കാണുവാൻ വീഡിയോ കൂടി കണ്ടു നോക്കു 🙂
https://youtu.be/Qgu5FSfEblY





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.