ആപ്പിൾ ബ്രഡ് കേക്ക് / Apple Bread Cake
ആപ്പിൾ ബ്രഡ് കേക്ക് / Apple Bread Cake
തയ്യാറാക്കിയത് :ബിന്‍സി അഭി
ബാക്കി വരുന്ന ബ്രഡ് കൊണ്ട് നല്ല എളുപ്പത്തിൽ ഒരു കേക്ക് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
നിങ്ങളുടെ ഇഷ്ടാനുസരണം ആപ്പിൾ ,പഴം മുതലായ ഫ്രുഇറ്സ് ചേർക്കാം.ഇവിടെ ഞാൻ ബ്രൗൺ ബ്രഡ് ആണ് എടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് വൈറ്റ് ബ്രെഡും ചേർക്കാം.
വീഡിയോ കാണാൻ ഇവിടെ തൊടുക:
https://youtu.be/sMnBT6O8s8w
ആവശ്യമുള്ള സാധനങ്ങൾ
ബ്രഡ് പൊടിച്ചത് നാലു സ്ലൈസ്
പഞ്ചസാര മൂന്ന് ടേബിൾസ്പൂൺ
ആപ്പിൾ ഗ്രേറ്റ് ചെയ്തത് ഒന്ന്
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ [ഇല്ലെങ്കിൽ സോഡാ പൊടി കാൽ ടീസ്പൂൺ ]
മുട്ട രണ്ടു എണ്ണം
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
പാല് ഒരു കപ്പ്
വെണ്ണ അല്ലെങ്കിൽ നെയ് രണ്ടു ടേബിൾസ്പൂൺ
രീതി :
ഓവൻ 180 ഡിഗ്രിയിൽ പത്തു മിനിറ്റ് preheat ചെയ്യുക.
ഒരു പാത്രത്തിൽ മുട്ട നന്നായി പതപ്പിക്കുക.ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക
ഇനി ഓരോ ചേരുവകളായി ചേർത്ത് ഇളക്കുക.അവസാനം ബ്രഡ് പൊടിച്ചതും കൂടി ഇട്ടു നന്നായി യോചിപ്പിക്കുക.
ചൂടായ ഓവനിൽ 180 ഡിഗ്രി യിൽ 45 മിനിറ്റ് bake ചെയ്തു എടുക്കുക.ടൂത് പിക്ക് ഇട്ടു നോക്കി വെന്തോ എന്ന് മനസിലാക്കാം.














