Loader

കൈപ്പത്തിരിയും ബീഫും തേങ്ങാപ്പാലും….

By : | 1 Comment | On : June 6, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കൈപ്പത്തിരിയും ബീഫും തേങ്ങാപ്പാലും….

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #11
തയ്യാറാക്കിയത് : ഫാബിന ഫാബി

പണ്ട് നോമ്പ്കാലത്തു സ്ക്കൂൾ വിട്ടുവരുമ്പൊ വീടിന്റെ മുന്നിലെ റോഡിൽ എത്തുമ്പോഴേക്കും
കാറ്റിനൊപ്പം ഒഴുകി വരുന്നൊരു മണമുണ്ട്.. നല്ല കൈപ്പത്തിരിയുടെയും വെളിച്ചെണ്ണയിൽ മൊരിയുന്ന ബീഫിന്റെയും അസാധ്യ സുഗന്ധം…

ക്ഷീണം എല്ലാം മറന്നു അറിയാതെ ഉഷാറായിപ്പോവും… അകലെയെങ്ങാൻ ബാങ്ക് കൊടുക്കുന്നുണ്ടോന്നു ചെവിയോർത്തു ക്ലോക്കിൽ കണ്ണും നട്ടു ഒരു ഇരിപ്പുണ്ട്…

നോമ്പ് തുറന്ന് വട്ടമിട്ടിരുന്നു ഒരു ചായകുടിയുണ്ട്.. ടേബിളിന്റെ നടുക്കൊരു തളികയിൽ ഇങ്ങിനെ ഇരിപ്പുണ്ടാവും തേങ്ങാപ്പാലിൽ മുങ്ങികുളിച്ചങ്ങനെ…. ഉമ്മയുടെ കൈവിരലുകൾ തെളിഞ്ഞു കിടക്കുന്ന നല്ല മൊരിഞ്ഞ കൈപ്പത്തിരി… മൊരിഞ്ഞ ചുവന്നുള്ളി വളയങ്ങൾ അലങ്കരിക്കുന്ന എരിവുകൂടിയ ബീഫ്കറിയും…

ഒരിക്കലും തിരികെ വരാത്ത ഒരായിരം നൊസ്റ്റാൾജിക് ഓർമകളുടെ രുചിക്കൂട്ട്..

ആരും കണ്ടു കൺട്രോൾ പോയെന്നു പറഞ്ഞു വരല്ലേ… എല്ലാരും ഉണ്ടാക്കി മക്കൾക്ക്‌ കൊടുക്കൂ.. https://youtu.be/x0E3M1ITDtM

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
https://www.youtube.com/channel/UCIQ4xf7J30d6qpLDdqKE6zg

ആദ്യം കൈപ്പത്തിരി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം..

1) വറുത്ത അരിപൊടി – 2 cup
2) വെള്ളം – 4 കപ്പ്
3) തേങ്ങ ഒരുമുറി ചിരവിയത്
4) ചെറിയുള്ളി – 5-6 എണ്ണം
5) പെരുംജീരകം – ഒരു സ്പൂൺ
6) വെളിച്ചെണ്ണ – ഒരു സ്പൂൺ
7) ഉപ്പ് – ആവശ്യത്തിന്

തേങ്ങയും ചുവന്നുള്ളിയും ജീരകവും മിക്സിയിലിട്ട് ഒതുക്കിയെടുക്കുക..
4 കപ്പ് വെള്ളം തിളപ്പിക്കുക.. അതിൽനിന്നും അരകപ്പ് വെള്ളം മാറ്റി വെക്കുക.. അതിലേക്കു തേങ്ങ ഒതുക്കിയതും ഉപ്പും വെളിച്ചെണ്ണയും ചേർത്തു തിളപ്പിക്കുക.. അതിലേക്കു അരിപ്പൊടി ഇട്ടു നന്നായി ഇളക്കി വാട്ടിഎടുക്കുക.. ആവശ്യമെങ്കിൽ മാറ്റിവച്ച വെള്ളം ചേർത്ത് കൊടുക്കുക.. ചൂടോടെ തന്നെ നന്നായി കുഴച്ചു വലിയ ഉരുളകൾ ആക്കി കൈവച്ചു പരത്തി ചുട്ടെടുക്കുക… പരത്തുന്നത് എങ്ങനെ എന്ന് കാണാൻ വീഡിയോ നോക്കുക…

ഇനി നമുക്ക് ബീഫ് കറി ഉണ്ടാക്കാം

1) ബീഫ് – 1 കിലോ
2) സവാള – 3 എണ്ണം
3) തക്കാളി – ഒന്നു വലുത്
4) ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
5) പച്ചമുളക് – 3 എണ്ണം
6), മുളക് പൊടി, – 3 ടീ സ്പൂൺ
7) മല്ലിപൊടി – 2 ടീസ്പൂൺ
8) മഞ്ഞൾ പൊടി,ഗരം മസാല – 1 ടീസ്പൂൺ വീതം
9)പെരുംജീരകം, ഉലുവ – അര ടീസ്പൂൺ വീതം
10) ഉപ്പ് – ആവശ്യത്തിന്

താളിക്കാൻ
.——————
11)വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
12)ചുവന്നുള്ളി – ഒരു പിടി
13)കറിവേപ്പില – ആവശ്യത്തിന്

ഒരു കുക്കറിൽ ബീഫും ബാക്കി ചേരുവകൾ എല്ലാം ചേർത്ത് നന്നായി കൈകൊണ്ടു ഞെരടി യോജിപ്പിക്കുക.. അര ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് ഒരു വിസിൽ വന്നുകഴിഞ്ഞാൽ തീ കുറച്ചു വച്ചു 20 മിനിറ്റ് വേവിക്കുക.. വെന്തു കഴിഞ്ഞാൽ ചുവന്നുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേർക്കുക… #fabz





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on June 6, 2018

      കാണുമ്പോൾ തന്നെ കൊതിയൂറുന്നു ഉഗ്രൻ

        Reply

    Leave a Reply

    Your email address will not be published.