ഗ്രീന്‍ ആപ്പിൾ &ബ്രോക്കോളി കുറുമ
ഗ്രീന്‍ ആപ്പിൾ &ബ്രോക്കോളി കുറുമ
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #37
തയ്യാറാക്കിയത് :ആയിഷ അന്‍വര്‍
ഹായ് ഫ്രണ്ട്സ്….
ഞാൻ കൊണ്ട് വന്നിരിക്കുന്നത് ഗ്രീൻ ആപ്പിൾ& ബ്രോക്കോളി കുറുമ യാണ്, ഞാൻ തന്നെ പരീക്ഷിച്ചു വിജയിച്ച ഒരു കറി യാണ് ഇത്….
ബട്ടൂര, ചപ്പാത്തി ,ഖുബൂസ് ,പൂരി എന്നിവക്ക് കൂടെ പറ്റിയ കോംബിനേഷൻ ആണ്
————————————————————
പാചകത്തിന് 30 മിനിറ്റ്
5 പേർക്ക് ഉള്ള കറി
ചേരുവകൾ ,
ഗ്രീൻ ആപ്പി ൾ .. ഒന്ന്
ബ്രോക്കോളി
അടർത്തിയത്..ഒന്നര കപ്പ്
ഫ്രഷ്
ഗ്രീൻ പീസ്..അരകപ്പ്
കാപ്സിക്കം
കഷ്ണങ്ങൾ ..ഒരു കപ്പ്
ബീൻസ്
കഷ്ണങ്ങൾ..അര കപ്പ്
പാലക്ക് ഇല..ഒരു പിടി
മല്ലി ഇല..ഒരു പിടി
സവാള ..
അരിഞ്ഞത്..അര കപ്പ്
ഇഞ്ചി..ഒരു കഷ്ണം
വെളുത്തുള്ളി… 4അല്ലി
പച്ച മുളക്..3എണ്ണം
തേങ്ങ പാൽ
ഒന്നര കപ്പ്
ബദാം ..12 എണ്ണം
കശുവണ്ടി..15 എണ്ണം
ഓയിൽ ..ആവശ്യത്തിന്
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
പാത്രം അടുപ്പിൽ വച്ച് ചൂടായാൽ സവാള അരിഞ്ഞത് വഴറ്റുക, അതിലേക്ക് ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി ,പച്ച മുളക്, ചേർത്ത് വഴറ്റി ഇറക്കി വെക്കുക
പാലക്ക് ഇല തിളച്ച വെള്ളത്തിൽ ഇട്ടു ഒന്ന് വാട്ടി എടുക്കുക,
വഴറ്റി വെച്ച സവാള കൂട്ടും പാലക്ക് ഇലയും ചൂടാറിയ തിന് ശേഷം മല്ലിഇല തേങ്ങ പാൽ ബദാം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക,
കറി ഉണ്ടാകുന്ന പാത്രം അടുപ്പിൽ വച്ച് ചൂടായാൽ രണ്ടോ മൂന്നോ ടേബൾസ്പൂൺ ഓയിൽ ചേർത്ത് കഷ്ണങ്ങൾ ആക്കിയ ആപ്പി ൾ ,ബ്രോക്കോളി, കാപ്സിക്കം, ഗ്രീൻ പീസ്,ബീൻസ് ഇങ്ങനെ ഒരു ഐറ്റം ആയി വയറ്റി മാറ്റി വെക്കുക ,
ശേഷം അരച്ച് വെച്ച കൂട്ട് ഇൗ പാത്രത്തിൽ പകർന്നു തിളപ്പിച്ച് കുറുകി തുടങ്ങുമ്പോൾ റെഡി ആക്കി വെച്ചിരിക്കുന്ന കഷ്ണങ്ങൾ പിന്നെ ഉപ്പ് എന്നിവ ചേർത്ത് തിള വന്നു തുടങ്ങുമ്പോൾ കശുവണ്ടി യുo ചേർത്ത് ഇറക്കി വെക്കാം,
*എല്ലാം വേവ് കുറവുള്ള വെജ് ഐറ്റംസ് ആയത് കൊണ്ട് പെട്ടെന്ന് വഴറ്റി എടുക്കാം..
*ഓയിൽ ന്റെ അളവ് അവരവരുടെ താൽപര്യത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
*ഓയിൽ ന് പകരം ബട്ടർ ഉപയോഗിച്ചും ഇൗ കറി തയ്യാറാക്കാം ..
താങ്ക്യൂ ….എൻജോയ് ഫ്രണ്ട്സ്…..













