Loader

ചപ്പാത്തി ലഡ്ഡു /Laddoo with leftover Chappathy

By : | 0 Comments | On : July 30, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചപ്പാത്തി ലഡ്ഡു /Laddoo with leftover Chappathy
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ബാക്കി വരുന്ന ചപ്പാത്തി കൊണ്ട് ഇത് പോലെ ലഡ്ഡു ഉണ്ടാക്കി നോക്കു, കിടിലൻ സ്വാദ് ആണ്, വളരെ കുറച്ചു ചേരുവകൾ കൊണ്ട്, മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി ലഡ്ഡു
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/6AqmfKnYQfM

റെസിപ്പി

ചേരുവകൾ :

ചപ്പാത്തി – 6 എണ്ണം
ശർക്കര ചീകിയത് – 3/4 കപ്പ്
തേങ്ങാ – 1/2 കപ്പ്
ഏലക്കാപ്പൊടി – 1 ടീസ്പൂൺ
നെയ്യ് – 1.5 ടേബിൾസ്പൂൺ
നട്സ് ചോപ് ചെയ്തത്

(മധുരത്തിന് ഞാൻ ഇവിടെ ശർക്കര ആണ് ഉപയോഗിച്ചിട്ടുള്ളത്, പകരം ആയി പഞ്ചസാര പൊടിച്ചത്, കണ്ടെൻസ്ഡ് മിൽക്ക്, എന്നിവ ചേർത്ത് ഉണ്ടാക്കാവുന്നതാണ്, അല്ലെങ്കിൽ ഈന്തപഴം ചേർത്തും ചെയ്യാം )

തയ്യാറാക്കുന്ന വിധം :

ചപ്പാത്തി ചെറിയ കഷ്ണങ്ങൾ ആക്കിയ ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം
ശർക്കരയും, തേങ്ങയും മിക്സിയിൽ ഒതുക്കി എടുത്ത് പൊടിച്ചു വെച്ച ചപ്പാത്തിയിൽ ചേർത്ത ശേഷം, ഏലക്കാപ്പൊടി, നെയ്യ്, നട്സ് എന്നിവ കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക
ഇനി ഇത് ലഡ്ഡു ഷേപ്പിലേക് മാറ്റാം
ചപ്പാത്തി ലഡ്ഡു 2-3 ദിവസം വരെ കേടു കൂടാതെ ഇരിക്കും, ചപ്പാത്തി ബാക്കി വന്നാൽ ഇനി ഇതേ പോലെ ലഡ്ഡു തയ്യാറാക്കി നോക്കു, തീർച്ചയായും നിങ്ങൾക് ഇഷ്ടമാവും





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.