Loader

നമസ്ക്കാരം ഇന്നത്തെ നമ്മുടെ റെസിപ്പി അരിയും ഉഴുന്നും അവലും ഒ

By : | 0 Comments | On : August 1, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



നമസ്ക്കാരം ഇന്നത്തെ നമ്മുടെ റെസിപ്പി അരിയും ഉഴുന്നും അവലും ഒന്നുമില്ലാതെ തയ്യാറാക്കാന്‍ പറ്റുന്ന കുട്ടി അപ്പം ആണ് ?
വിഡിയോ കാണാനുള്ള ലിങ്ക് –https://youtu.be/YMd-nVemkm0

തയ്യാറാക്കിയത് :സഹല യാസിർ

ആവശ്യമായ ചേരുവകള്‍
ഇളം ചൂടുള്ള വെള്ളം – 1 കപ്പ്‌
യീസ്റ്റ് -1/2 tsp
വേവിച്ചു വെച്ച ചോറ് -1/2 കപ്പ്‌
തേങ്ങ ചിരകിയത്-1/2 കപ്പ്‌
പഞ്ചസാര -1 tbsp
റവ-1 കപ്പ്‌
അരിപ്പൊടി -1 കപ്പ്‌
ഉപ്പ്

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ യീസ്റ്റ് ,പഞ്ചസാര എന്നിവ മിക്സ്‌ ചെയ്തു 10 മിനിറ്റ് മാറ്റി വെക്കുക
ഇനി ചോറും തേങ്ങയും 1/4 കപ്പ്‌ വെള്ളം ചേര്‍ത്ത് നന്നായി മിക്സിയില്‍ അരച്ചെടുക്കുക
ഈ അരച്ച് വെച്ച മിക്സ്‌ ഒരു ബോളിലെക് മാറ്റുക അതിലേക് റവ ,അരിപ്പൊടി ചേര്‍ക്കുക ശേഷം യീസ്റ്റ് മിക്സ്‌ ചെയ്ത വെള്ളം ചേര്‍ത്ത് ഇഡലി മാവിനെക്കള്‍ ലൂസ് ആയി മിക്സ്‌ ചെയ്യുക
മാവ് അടച്ചു വെച്ച് 8 മണികൂര്‍ മാറ്റി വെക്കുക
8 മണികൂരിനു ശേഷം ആവശ്യത്തിനുള്ള ഉപ്പ് മിക്സ്‌ ആകി അപ്പം ചുട്ടെടുക്കാം..2 ഭാഗവും തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കണം
സ്വാദിഷ്ടമായ കുട്ടി അപ്പം റെഡി ?





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.