Loader

ഷവർമ്മ പോക്കറ്റ്

By : | 0 Comments | On : May 28, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



??ഷവർമ്മ പോക്കറ്റ് ????????

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #3

തയ്യാറാക്കിയത് :സലീന റഹീസ്
ഇതിന് ഷവർമ്മ ഫില്ലിങ്ക് തയ്യാറാക്കാം:
ചിക്കൻ മഞ്ഞളും ഉപ്പ് മുളക് പൊടി ഇട്ടു fry ചെയ്ത് ചെറിയ പീസാക്കിയത് : 1 cup
കാബേജ് പകുതി
ഉള്ളി 1
തക്കാളി 1
കക്കിരി പകുതി
കാപ്സിക്കം 1
ചെറുനാരങ്ങ പകുതി
കുരുമുളക് പൊടി 1 Sp
പച്ചക്കറി എല്ലാം ചെറിയ പീസാക്കി കട്ട് ചെയ്യുക ,അതിലേക്ക് ചിക്കൻ Add ചെയ്യുക ചെറുനാരങ്ങ, കുരുമുളക് പൊടി ചേർക്കുക, ഫില്ലിങ്ക് റെഡി (വേണമെങ്കിൽ ഇത് Late ആയി പാനിലിട്ട് ചൂടാക്കിയെടുക്കുക ) – ….

ഇനി ഇതിലേക്ക് മയോണൈസ് ഉണ്ടാക്കാം
2 മുട്ട വെള്ള, 2 അല്ലി വെളുത്തുള്ളി ,ഓയിൽ, ഉപ്പ്, മിക്സിയിൽ ഇട്ട് നല്ല തിക്കായിട്ട് അടിച്ചെടുക്കുക…..

മയോണൈസ് ഫില്ലിങ്കിലേക്ക് ചേർക്കുക:????????
??ഷവർമ്മ പോക്കറ്റ്??
1 cup മൈദയിൽ, അര സ്പൂൺ ഈസ്റ്റ്, ആവശ്യത്തിന് പഞ്ചസാര, ഉപ്പ് ചേർത്ത് നല്ലവണ്ണം ചപ്പാത്തിക്കെന്ന പോലെ കുഴച്ച് 3 hour പൊങ്ങാൻ വെക്കുക.

അതിനു ശേഷം ഒന്നുകൂടി കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തി

ഒന്ന് പരത്തിയതിൽ 4 സൈഡിലും ഫില്ലിങ്ക് വെച്ച് അതിനു മുകളിൽ ഒന്നു കൂടി വെച്ച്
റൗണ്ടുള്ള ഗ്ലാസ് വെച്ച് മുറിച്ചെടുത്ത്, ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക….??





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.