അപ്പവും കടലകറിയും (Appam with Bengal Gram Curry)
അപ്പവും കടലകറിയും
തയ്യാറാക്കിയത്:- നിമിഷ വിജേഷ്
അപ്പം
പച്ചരി 2 കപ്പ്
യീസ്റ്റ് 1/4സ്പൂണ്‍
തേങ്ങാവെള്ളം 1/4കപ്പ്
പഞ്ചസാര 2സ്പൂണ്‍
റവ കുറുക്കിയത്1/2കപ്പ്
ചോറ് 1/4കപ്പ്
ഉപ്പ്
നല്ലെണ്ണ
പച്ചരി 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത വയ്ക്കുക.
തേങ്ങാവെള്ളത്തില്‍ പഞ്ചസാര, യീസ്റ്റ്, ചേര്‍ത്തു കലക്കി വക്കുക.
കുതിര്‍ത്ത പച്ചരിയും തേങ്ങാവെള്ളവും ചോറും കൂടി നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 2 മണിക്കൂര്‍ കഴിഞ്ഞു റവ കുറുക്കി ചേര്‍ത്തു മിക്സിയില്‍ അരച്ചു 8 മണിക്കൂറുകള്‍ കഴിഞ്ഞു മാവില്‍ ഉപ്പ് ചേര്‍ത്ത് പാനില്‍ നല്ലെണ്ണ പുരട്ടി അപ്പം ഉണ്ടാക്കി എടുക്കാം…
കടല കറി
കടല 1കപ്പ്
സബോള 2
പച്ചമുളക് 4
മുളകുപൊടി 1 1/2 സ്പൂണ്‍
മല്ലിപ്പൊടി 1സ്പൂണ്‍
പെരുംജീരകപൊടി 2സ്പൂണ്‍
തക്കാളി 1
വേപ്പില
കടല വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. 6മണിക്കൂറുകള്‍ കഴിഞ്ഞു ഇതേ വെള്ളത്തില്‍ കടല വേവിക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സബോള, പച്ചമുളക് , വേപ്പില, ഉപ്പ് ഇട്ടു വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ഇട്ടു മൂപ്പിക്കുക ഒരു തക്കാളി അരിഞ്ഞു ചേര്‍ക്കുക. നന്നായി വഴറ്റുക. ഇനി വേവിച്ചു വച്ചിരിക്കുന്ന കടല ചേര്‍ക്കുക. ഇതില്‍ പെരും ജീരക പൊടി കൂടെ ഇട്ടു നന്നായി ഇളക്കുക. കടല വേവിച്ച വെള്ളം ഇതിലേക്ക് ചേര്‍ത്ത് കുറിക്കുന്ന വരെ തിളപ്പിക്കുക.