Loader

കുമ്പളങ്ങാ മോര് കറി (Ash Gourd Buttermilk Curry)

By : | 4 Comments | On : December 4, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കുമ്പളങ്ങാ മോര് കറി

തയ്യാറാക്കിയത്:- സോണിയ അലി

ചേരുവകള്‍

കുമ്പളങ്ങ ചതുരത്തില്‍ മുറിച്ചത് – 200 ഗ്രാം
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
തേങ്ങ – അര മുറി
ജീരകം – അര ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
മോര് – ഒരു കപ്പ്
ഉലുവ – കാല്‍ ടീസ്പൂണ്‍
കടുക്‌ – അര ടീസ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
വറ്റല്‍മുളക് -2
വേപ്പില – 2 തണ്ട്
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുമ്പളങ്ങ ക്യൂബ്സ് ആയി മുറിച്ച് കാല്‍ ടീസ്പൂണ്‍ മഞ്ഞളും കാല്‍ ടീസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും മൂന്നു പച്ചമുളക് കീറിയതും ഇട്ട് ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക.

അരമുറി തേങ്ങ ചിരവിയത്, അര ടീസ്പൂണ്‍ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ അരച്ച് കുമ്പളങ്ങ വെന്താല്‍ ചേര്‍ക്കുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

തേങ്ങ വേവുമ്പോള്‍ ഒരു കപ്പ് മോര് ചേര്‍ക്കുക. കുറഞ്ഞ തീയില്‍ 3 – 4 മിനിറ്റ്‌ ഇളക്കുക.

തീ ഓഫ് ആക്കി കാല്‍ ടീസ്പൂണ്‍ ഉലുവ, അര ടീസ്പൂണ്‍ കടുക്‌, നാല് ചെറിയ ഉള്ളി, വറ്റല്‍മുളക് -2 , 2 തണ്ട് വേപ്പില എന്നിവ എണ്ണയില്‍ താളിച്ച് കറിയില്‍ ചേര്‍ക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Ppnoufal Parappuram on March 14, 2016

      Super

        Reply
    2. posted by Jeejo Krishnan on March 14, 2016

      ഇത് അണ് പ്രവാസി മോര് കറി

        Reply
    3. posted by Sidheek Thaj on March 14, 2016

      കലക്കി

        Reply
    4. posted by Bency Frijo on March 14, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.