അഷ്ടമിരോഹിണി ആശംസകള്‍
എല്ലാവര്‍ക്കും മലയാളപാചകത്തിന്റെ ഹൃദയം നിറഞ്ഞ അഷ്ടമിരോഹിണി ആശംസകള്‍…
നമ്മുടെ കൃഷ്ണ ഭഗവാന്റെ പിറന്നാളായിട്ട് മലയാളപാചകത്തിന്റെ വക ഒരു ഈസി മധുരം ആകട്ടെ…
ഭഗവാനു നേദിക്കാന്‍ 2 പായസം ഞാനുണ്ടാക്കി… പാലടയും പിന്നെ വളരെ ഈസിയായ ഒരു അരി നെയ്യ് പായസവും…
പാലട റെസിപ്പി മുന്നെ പോസ്റ്റ് ചെയ്തിട്ട് ഉള്ളത് കൊണ്ട് അരി പായസത്തിന്റെ റെസിപ്പി ആയികോട്ടെ ന്നു കരുതി… ഇത് എന്റെ അമ്മയുടെ പാചകവിധിയാണു… അഷ്ടമിരോഹിണി ക്കു നേദിക്കാന്‍ അമ്മ വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്നെ കണ്ടിട്ട് ഉണ്ട്,ഈ പായസം.അങ്ങനെ ഞാനും ഇത് ഉണ്ടാക്കാറുണ്ട്.. അപ്പൊ കൂട്ടുകാര്‍ക്ക് കൂടി വേണ്ടി ഷെയര്‍ ചെയ്യുന്നു…ഞാന്‍ കുറച്ചെ ഉണ്ടാക്കിയുള്ളു അതിന്റെ അളവാണു ഞാന്‍ പറയുന്നെ ,നിങ്ങള്‍ക്ക് ഉണ്ടാക്കുന്നെ അനുസരിച്ച് അളവു കൂട്ടാം.
അരി ( ഉണക്കലരി,പച്ചരി) – 1 ഗ്ലാസ്സ്( ഞാന്‍ പച്ചരി ആണു എടുത്തെ, മിക്സിയിലിട്ട് ഒന്ന് ചെറുതായി ക്രഷ് ചെയ്ത് എടുത്താല്‍ നന്നായിരിക്കും.ഇല്ലെങ്കിലും കുഴപ്പമില്ല)
ശര്‍ക്കര പൊടിച്ചത് -1 1/4 ഗ്ലാസ്സ്
നെയ്യ് – 1/2 ഗ്ലാസ്സ്
പഴം ( optional) -1-2 (ചെറുപഴം)
കല്‍ക്കണ്ടം , ഉണക്കമുന്തിരി, അണ്ടിപരിപ്പ് – കുറെശ്ശെ വീതം
ഏലക്കാ പൊടി -1/2 റ്റീസ്പൂണ്‍
അരി കഴുകി വൃത്തിയാക്കി 15 മിനുറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വക്കുക.
ശേഷം അരി വേകാന്‍ പാകത്തിനു വെള്ളം ഒഴിച്ച് , 2 റ്റീസ്പൂണ്‍ നെയ്യും ചേര്‍ത്ത് ചെറുതീയില്‍ അടച്ച് വച്ച് വേവിക്കുക.
അരി വെന്ത് ഒരു മുക്കാല്‍ വേവ് ആകുമ്പോള്‍ പൊടിച്ച ശര്‍ക്കര ചേര്‍ത്ത് ഇളക്കുക.ശര്‍ക്കര പാനിയാക്കി അരിച്ചും ചേര്‍ക്കാം.
നന്നായി ഇളക്കി ശര്‍ക്കര ഉരുകി കഴിഞ്ഞ് പഴം അരിഞതും, ബാക്കി നെയ്യിന്റെ പകുതിയും ചേര്‍ത്ത് ഇളക്കുക.നന്നായി ഇളക്കി അരിയും ശര്‍ക്കരയും നന്നായി പിരണ്ടിരിക്കുന്ന പരുവം ആകണം.വെള്ളമായി വേണ്ടവര്‍ക്കു അരി വേവാന്‍ വക്കുമ്പോള്‍ അതിനനുസരിച്ച് വെള്ളം വച്ചാല്‍ മതിയാകും.
അരിയും ശര്‍ക്കരയും പാകതിനു വെന്ത് പരുവമാകുമ്പോള്‍ ഏലക്കാപൊടി, കല്‍ക്കണ്ടം ഇവ ചേര്‍ത്തിളക്കി തീ ഓഫ് ചെയ്യാം.
ബാക്കി നെയ്യില്‍ അണ്ടിപരിപ്പ്, ഉണക്കമുന്തിരി,( തേങ്ങാകൊത്തും ചേര്‍ക്കാം) ഇവ മൂപ്പിച്ച് പായസത്തിലെക്ക് ചേര്‍ത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്ത് 15 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം.
അപ്പൊ അരി നെയ്യ് പായസം റെഡി. എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ….















