Loader

അവിയൽ (Aviyal)

By : | 0 Comments | On : September 11, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

അവിയല്‍

ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി:- വിനയ സൂരജ്

ആവശ്യം ഉള്ള സാധനങ്ങള്‍

കയ്പ്പക്ക 1/ 2 കഷ്ണം
പച്ചക്കായ 1/ 2 കഷ്ണം
കാരറ്റ് 1
ബീന്‍സ് 5 എണ്ണം
ചേന 1/ 2 കഷ്ണം
മുരിങ്ങക്കായ 2 എണ്ണം
പച്ച മുളക് 1
കറിവേപ്പില 1
തൈര് 1 കപ്പ്
വെള്ളം 1/ 4 കപ്പ്
തേങ്ങാ ചിരകിയത് 1 കപ്പ്
ജീരകം 1/ 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി 1 /4 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി 4 എണ്ണം ആവശ്യത്തിന്
ഉപ്പ് ആവശ്യാനുസരണം

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് നീളത്തില്‍ മുറിച്ച കയ്പ്പക്ക, കാരറ്റ്, പച്ചക്കായ, ബീന്‍സ്, ചേന, മുരിങ്ങക്കായ, ഇവ ഇടുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് , വെള്ളം എന്നിവ കൂടി ചേര്‍ത്ത ഒരു 8 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.

ഈ സമയം തേങ്ങാ യും പച്ചമുളകും ഒന്ന് ചതച്ചു എടുക്കുക.

പച്ചക്കറികള്‍ വെന്ത ശേഷം ഇതിലേക്ക് ചതച്ച തേങ്ങാ ഉം ചെറുതായി മുറിച്ച കറിവേപ്പില ഉം ജീരകവും ഇട്ട് കൊടുക്കുക. നന്നായി യോജിപ്പിച്ചു 1 മിനിറ്റ് കൂടി വേവിക്കുക.
ഇതിലേക്ക് തൈര് ചേര്‍ത്ത കൊടുക്കുക. പുളി അനുസരിച്ചു വേണം തൈര് ചേര്‍ക്കാന്‍ ആയിട്ട് . ഉപ്പു നോക്കി ആവശ്യം എങ്കില്‍ ചേര്‍ത്ത കൊടുക്കുക.

വളരെ എളുപ്പത്തില്‍ തന്നെ എല്ലാവര്ക്കും തയ്യാറാക്കി എടുക്കാന്‍ പറ്റിയ അവിയല്‍ കറി റെഡി.
(EMPOK #52)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.