Loader

ബേബി കോൺ മസാല (Baby Corn Masala)

By : | 0 Comments | On : May 5, 2017 | Category : Uncategorized

ബേബി കോൺ മസാല
BABY CORN MASALA:
————————————
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
ബേബി കോൺ: 8 എണ്ണം
തക്കാളി: 2 എണ്ണം
സവാള: 1 എണ്ണം
വെളുത്തുള്ളി: 6 എണ്ണം
ഇഞ്ചി: ചെറുത്
പച്ചമുളക്: 2
മുളക് പൊടി :1½ സ്പൂൺ
മല്ലിപൊടി:2 സ്പൂൺ
മഞ്ഞൾ പൊടി :¼ ടീസ്പൂൺ
ഗരം മസാല :½ സ്പൂൺ
കോൺഫ്ലോർ : 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ: ആവശ്യത്തിന്
കറിവേപ്പില, മല്ലിയില: ആവശ്യത്തിന്
ഉപ്പ്, വെള്ളം: ആവശ്യത്തിന്

ബേബി കോൺ വട്ടത്തിൽ മുറിച്ച് കുറച്ച് ഉപ്പ് മുളകുപൊടി,മഞ്ഞൾ പൊടി കോൺഫ്ലോർ ചേർത്ത് പാനിൽ ചെറുതായി പൊരിച്ചു മാറ്റി വെക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള , വെളുത്തുള്ളി , പച്ചമുളക്, ഇഞ്ചി വഴറ്റുക, നന്നായി വഴന്നു വരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.തീ ഓഫ് ചെയ്ത് മുളക് പൊടി ,മല്ലി പൊടി, മഞ്ഞൾ പൊടി ,ഗരം മസാല ഇടുക. തണുത്തതിനു ശേഷം അരച്ചെടുക്കുക.ഒരു പാത്രമെടുത്ത് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക കറിവേപ്പില ,മല്ലിയില ഇടുക അരപ്പ് അതിലൊഴിക്കുക.ബേബി കോൺ ഇടുക. നന്നായി വഴറ്റുക. ചൂടുവെള്ളം ഒഴിച്ച് അടച്ച് വെച്ച് വേവിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.