പഴം നിറച്ചത് (Banana Fills)
പഴം നിറച്ചത്
…………………
തയ്യാറാക്കിയത്:- ഷിഫ്ന സാദത്
ഞാൻ വീണ്ടും വന്നു ഒരു ഈസി റെസിപ്പിയുമായി ഈ റെസിപി എല്ലാവർക്കും അറിയാമെങ്കിലും അറിയാത്തവർ ആരെങ്കിലും ഉണ്ടേൽ അവർക്ക് ഉപകാര പെടുമല്ലോ ….
പഴം 2എണ്ണം
തേങ്ങ അര കപ്പ്
അണ്ടി പരിപ്പ് 4എണ്ണം
മുന്തിരി 4 എണ്ണം
പഞ്ചസാര 3 സ്പൂൺ
ഏലക്ക 2 എണ്ണം
മൈദ അര കപ്പ്
നെയ്യ് ഒരു സ്‌പൂൺ
ഇനി ഉണ്ടാകുന്നത് നോക്കാം
ഒരു പാൻ എടുത്ത് പശുവിൻ നെയ്യ് ഒഴിച് അതിലേക് ചിരകിയ തേങ്ങ ഇട്ടു ഇളക്കുക ശേഷം പഞ്ചസാര ഏലക്ക അണ്ടിപരിപ്പ് മുന്തിരി ഇട്ടു നല്ലോണം ഇളക്കി എടുക്കുക തണിഞ്ഞ ശേഷം പഴം തൊലി കളഞ്ഞു നടുവിലുടെ കട്ട് ചെയ്ത് നീളത്തിൽ ചെറുങ്ങനെ കീറി അതിലേക് തേങ്ങ നിറച്ചു കൊടുക്കുക … ശേഷം മൈദ ഉപ്പിട്ട് കട്ടിയിൽ കലക്കി പഴം അതിൽ മുക്കി പൊരിക്കുക ….