പാവയ്ക്ക കിച്ചടി (Bitter Gourd Kichadi)
പാവയ്ക്ക കിച്ചടി :-
—————
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- മുനീറ സഹീർ
പാവയ്ക്ക കൊണ്ടുളള കിച്ചടിയാണ് ഇന്നത്തെ ഓണ സ്പെഷൃൽ വിഭവം… അധികം ആർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക… എന്നാൽ ഇത് കൊണ്ടുളള വളരെ സ്വാദേറിയ കിച്ചടി, ഏല്ലാവർക്കും ഇഷ്ടമാക്കും…
പാവയ്ക്ക – 2 എണ്ണം
പച്ചമുളക് – 6 എണ്ണം
തേങ്ങ ചിരകിയത് – 1/2 മുറി
കടുക് – 2 ടിസ്പൂൺ
തൈര് – 1 ടീ കപ്പ്
കറിവേപ്പില – ആവശ്യത്തിന്
വറ്റൽമുളക് – 3 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
പാവയ്ക്ക വട്ടത്തിൽ നേർമ്മയായി അരിഞ്ഞതും, 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും എണ്ണയിൽ വറുത്ത് കോരുക…
തേങ്ങയും, 1 ടിസ്പൂൺ കടുകും ചേർത്ത് നല്ല മയത്തിൽ അരച്ച് വെക്കുക…
പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില ഇട്ട് മൂപ്പിച്ച് ബാക്കിയുള്ള പച്ചമുളക് ചേര്‍ത്ത് വഴറ്റുക… ശേഷം അരച്ച് വെച്ച തേങ്ങയും, നന്നായി ഉടച്ച തൈരും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക… അതിലേയ്ക്ക് വറുത്ത് കോരിയ പാവയ്ക്ക പൊടിച്ച് ചേർക്കുക… നന്നായി യോജിപ്പിച്ച് വാങ്ങാം… പാവയ്ക്ക കിച്ചടി തയ്യാർ.
(EMPOK #53)
















posted by Subair Nm Subairnmperumanna on September 10, 2016
Super