Loader

ബ്രഡ് ഗുലാബ് ജാമുൻ (Bread Gulab Jamun)

By : | 0 Comments | On : April 18, 2017 | Category : Uncategorized

ബ്രഡ് ഗുലാബ് ജാമുൻ(Bread Gulab jamun)
————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്

ബ്രഡ് :4 എണ്ണം
പാൽ: 2-3 ടേബിൾസ്പൂൺ
പഞ്ചസാര: ¼കപ്പ്
വെള്ളം: ¼ കപ്പ്
ഏലക്കായ: 1 നുള്ള്
ഓയിൽ: വറുക്കാൻ ആവശ്യത്തിന്.
ബ്രഡ് അരിക് കളഞ്ഞ് ചെറുതായി മുറിക്കുക.പാൽ കുറച്ച് കുറച്ച് ഒഴിച്ച് മെല്ലെ കുഴക്കുക.അധികമായി കുഴയ്ക്കരുത്. മാവ് കട്ടിയായി പോകും. ഈ മാവെടുത്ത് ചെറിയ ഉരുളകളാക്കുക.കയ്യിൽ കുറച്ച് നെയ്യ് തടവി ഉരുളയാക്കിയാൽ മതി.ഓയിൽ ചൂടാക്കി ഈ ഉരുളകൾ ചുവന്നു വരുമ്പോൾ കോരിയെടുക്കുക.പഞ്ചസാര സിറപ്പിൽ ഇടുക.
പഞ്ചസാര സിറപ്പ് ഉണ്ടാക്കാൻ പഞ്ചസാര വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിച്ച് നൂൽ പരുവമാകുമ്പോൾ ഇറക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.