Loader

ബ്രഡ് തലയണ (Bread Pillow)

By : | 3 Comments | On : July 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

Bread Pillow
**************
തയ്യാറാക്കിയത് :ബിബിൻ ജോ തോമസ് തല വയ്ക്കാനുള്ള pillowയ്ക്കെന്താ അടുക്കളയില്‍ കാര്യം എന്ന് വേണമെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കാം… അല്ലെങ്കിൽ ഫോട്ടോ കണ്ട് ഇത് പഴംപൊരി അല്ലെ എന്ന് വേണമെങ്കിൽ ചിന്തിക്കാം… അതും അല്ലെങ്കില്‍ ചിലപ്പോള്‍ ഈ പേര് കണ്ടുകഴിഞ്ഞ് നിങ്ങളുടെ മുഖത്ത് ചിരി ആവും ഉണ്ടായത്… ആ.. അതെ അല്ലെ…. ചിരി ആണല്ലേ… ചിരിക്കും… നിങ്ങള്‍ ചിരിക്കും… ഈ പേര് ഇട്ടപ്പോള്‍ എനിക്ക് തന്നെ ചിരി ആണ് വന്നത്… അപ്പോള്‍ പിന്നെ നിങ്ങളുടെ കാര്യം പറയണോ… =D സംഭവം ഉണ്ടാക്കി വന്നപ്പോള്‍എന്റെ മനസ്സിലേക്ക് വന്ന പേരാണ് ഈ ബ്രെഡ്‌ പില്ലോ എന്ന പേര്….. ആ… എന്നതെങ്കിലും ആട്ടെ…. പേരിലൊക്കെ എന്തിരിക്കുന്നു അല്ലെ… നിങ്ങള്‍ കളിയാക്കുകെലെങ്കില്‍ ഞാന്‍ കാര്യം പറയാം… പറയണോ…

എന്നാ പിന്നെ അങ്ങ് പറയാം അല്ലെ… അതായത്.. സംഭവം സിമ്പിള്‍ ആണ്… പക്ഷെ പവര്‍ഫുള്ളും ആണ്…
ഈ തലയിണ ഉണ്ടാക്കാന്‍ വേണ്ടി നമുക്ക് വേണ്ടത് എന്നതൊക്കെ ആണെന്ന് വച്ചാ;
ബ്രെഡ്‌, പഴം, തേങ്ങ, പഞ്ചസാര, മൈദാമാവ്, ഉപ്പ്, മഞ്ഞള്‍പൊടി, വെള്ളം, എണ്ണ തുടങ്ങിയവയാണ്….

അപ്പൊ തുടങ്ങാം…
ആദ്യമേ പഴം (banana) രണ്ടെണ്ണം എടുത്ത് ഒരു പാത്രത്തില്‍ വച്ച് കൈകൊണ്ട് നല്ലപോലെ ഞരടുക അല്ലെങ്കില്‍ സ്പൂണോ ഫോര്‍കോ ഉപയോഗിച്ച് ഉടക്കുക… ഇതിലേക്ക് തേങ്ങ പൊടിയും പഞ്ചസാരയും കൂടി ഇട്ടു കുഴക്കുക… തേങ്ങ പഴത്തിനെക്കാളും അല്പം മുകളില്‍ നിന്നോട്ടെ… ആ പിന്നെ… ഇതിലേക്ക് വേണമെങ്കില്‍ കുറച്ചു ഏലക്ക പൊടിച്ചത്‌ കൂടി ഇടാം… ഞാന്‍ നിര്‍ബന്ധിക്കില്ല… ഇപ്പോള്‍ തലയിണയില്‍ വയ്ക്കാനുള്ള പഞ്ഞി റെഡി ആയി… 🙂

ഇനി അടുത്തതായി തലയിണയ്ക്ക് ഒരു കവര്‍ കൊടുക്കണം… അതിനു വേണ്ടി നമ്മുടെ മൈദാപൊടിയിലേക്ക് കുറച്ച് ഉപ്പും ലേശം മഞ്ഞള്‍പൊടിയും ചേര്‍ത്ത് തണുത്ത വെള്ളം ഒഴിച്ച് കുഴക്കുക… അല്പം കുറുകിയ അവസ്ഥയില്‍ എന്നാല്‍ തീരെ വെള്ളം പോലെ ആകുകയും ചെയ്യരുത് എന്ന അവസ്ഥയില്‍ മാവ് കലക്കിയത് മാറ്റി വയ്കുക… ഈ പഴംപൊരി ഉണ്ടാക്കാന്‍ വേണ്ടി മാവു കലക്കില്ലേ.. ആ.. അതന്നെ….. കുറച്ചു പഞ്ചസാരയും അല്പം ജീരകവും കൂടി വേണെങ്കില്‍ ഈ മാവില്‍ ചേര്‍ക്കാം… ഞാന്‍ നിര്‍ബന്ധിക്കില്ല… 🙂

ഇനി ആണ് നമ്മള്‍ സംഭവം ഉണ്ടാക്കാന്‍ പോകുന്നത്… കടയില്‍ നിന്ന് മേടിച്ചു വച്ചിരിക്കുന്ന റൊട്ടി (മോഡേൺ ബ്രെഡ്) പായ്ക്കറ്റ് എടുത്ത് അതിൽ നിന്നും രണ്ടു കഷ്ണം റൊട്ടി എടുക്കുക… രണ്ടു കഷ്ണം പോരാ…. തല്‍കാലം രണ്ടെണ്ണം എടുക്കുക… എന്നിട്ട് മേശയില്‍ വച്ച് റൊട്ടിയുടെ നാലു വശത്തെയും കട്ടിയുള്ള ഭാഗം കണ്ടിച്ചു കളയുക… ഇപ്പോള്‍ ചതുരത്തില്‍ ഉള്ള രണ്ടു റൊട്ടികഷ്ണങ്ങള്‍ കാണാം… അതില്‍ ഒന്നിലേക്ക് ഒരു സ്പൂണില്‍ നമ്മുടെ പഞ്ഞി, (പഴവും തേങ്ങയും പഞ്ചസാരയും കൂടി കുഴച്ചു വച്ചിരിക്കുന്ന സാധനം), എടുത്ത് വക്കുക… പരത്തരുത്‌… ചുമ്മാ വക്കുക… അതിനു മുകളിലേക്ക് മറ്റേ റൊട്ടികഷ്ണം കൂടി വച്ചതിനു ശേഷം ആ രണ്ടു റൊട്ടികഷണങ്ങളുടെയും അരിക് ചേര്‍ത്ത് നമ്മുടെ വിരല് കൊണ്ട് നല്ലപോലെ പ്രസ്‌ ചെയ്യുക…. ഇപ്പോള്‍ നോക്കിക്കേ ഒരു ചെറിയ തലയിണ പോലെ തോന്നുന്നുണ്ടോ…. ഉണ്ടല്ലേ… =D ങേ… ഇല്ലാന്നോ… 🙁 ഇനി ഇപ്പൊ ഇല്ലെങ്കിലും ഉണ്ടെന്നു കരുതുക…. 😉 =D

ഒരു കാര്യം പറയാന്‍ മറന്നു… ഈ റൊട്ടിയില്‍ സാധനം നിറക്കുന്ന സമയത്ത് തന്നെ അടുപ്പില്‍ തീ കത്തിച്ച് ഒരു ചീനിച്ചട്ടി എടുത്തു വച്ച് അതിൽ കുറച്ചു എണ്ണ ഒഴിച്ച് വക്കുക…… നമ്മള്‍ റൊട്ടിയില്‍ സാധനം നിറച്ചു കഴിയുംപോളെക്കും എണ്ണ ചൂടായിട്ടിരിക്കണം…..ഇനി നമ്മള്‍ തലയിണ പോലെ ഉണ്ടാക്കിയ ബ്രെഡ്‌ എടുത്ത് കലക്കി വച്ചിരിക്കുന്ന മാവില്‍ (നമ്മുടെ തലയിണക്കുള്ള കവര്‍) നല്ലപോലെ മുക്കി എണ്ണയിലേക്ക് ഇടുക… ഒരു ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആകുന്ന വരെ തിരിച്ചും മറിച്ചും ഇടുക… ഗോള്‍ഡന്‍ ബ്രൌണ്‍ ആകുമ്പോള്‍ എടുത്ത് പാത്രത്തില്‍ വച്ച് ചൂടോടയോ ചൂടാറുമ്പോളോ കഴിക്കുക…. ഇതുപോലെ ബാക്കി ഇരിക്കുന്നവയും ഉണ്ടാക്കുക…. വീട്ടിൽ ഉള്ളവർക്കും കൊടുക്കുക… അത്പോലെ പെട്ടന്ന് ആരെങ്കിലും വീട്ടിൽ കേറി വന്നാൽ അവർക്കു കൊടുക്കണോ വേണ്ടയോ എന്ന് ഒന്ന് ആലോചിക്കുക… കാരണം അവരെ വീണ്ടും വീട്ടിലേക്ക് വരുത്താനും വരുത്താതിരിക്കാനും നമ്മൾ പരീക്ഷിക്കുന്ന ഈ സാധനത്തിന് പറ്റും… =D 😉 😛

ആ പിന്നെ ഒരു കാര്യം കൂടി പറയാം… എന്നതാന്നു വച്ചാ.. നമ്മൾ ഇപ്പോൾ കലക്കി വച്ച മാവ് മിച്ചം വന്നു എന്നിരിക്കട്ടെ… പഴം വേറെ ഇരിപ്പുണ്ടെങ്കിൽ തൊലി കളഞ്ഞു നടുവേ കീറി ഈ മാവിൽ തന്നെ മുക്കി എണ്ണയ്ക്കകത്തിട്ടു പഴംപൊരി അങ്ങ് ഉണ്ടാക്ക്… ഇനി പഴം ഇല്ലേ… വിഷമിക്കണ്ട…. ആ റൊട്ടി ഓരോന്ന് എടുത്ത് ഈ മാവിൽ മുക്കി എണ്ണയ്ക്കകത്തിട്ട് ബ്രെഡ് റോസ്റ് അങ്ങ് ഉണ്ടാക്ക്… അല്ലപിന്നെ… നമ്മുടെ അടുത്ത കളി…

ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് ഒരു കാര്യം കൂടി സിമ്പിള്‍ ആയി പറയാം… ചില സ്ഥലങ്ങളില്‍ ചായക്കടകളില്‍ ബ്രെഡ്‌ റോസ്റ്റ് എന്ന് പറയുന്ന സാധനം കിട്ടും…. അതിന്‍റെ ഒരു ബിബിന്‍ വെര്‍ഷന്‍ ആണ് ഈ പറഞ്ഞ Bread Pillow… 😛 ഇനി മംഗ്ലീഷില്‍ ഇതിനെ ബ്രെഡ്‌ റോസ്റ്റില്‍ പഴം നിറച്ചത് എന്ന് വേണമെങ്കിലും പറയാം… വേറെ എന്ത് പേരിട്ടു വിളിക്കണം എന്ന് നിങ്ങള്‍ തന്നെ പറയൂ….

NB: സംഭവം ഇഷ്ടപെട്ടില്ലെങ്കില്‍ എന്നെ തെറി വിളിച്ചിട്ട് ഒരു കാര്യവും ഇല്ല… ഞാന്‍ നന്നാവില്ല… =D

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

  Comments (3)

  1. posted by Anu Don on July 26, 2017

   Funny explanation

     Reply
  2. posted by Hiba Safil on July 26, 2017

     Reply
  3. posted by Albun Liamsi on July 26, 2017

     Reply

  Leave a Reply

  Your email address will not be published.