ചട്ടി പത്തിരി (Chattipathiri)
ചട്ടി പത്തിരി:-
Chattipathiri
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി
=°=°=°=°=°=
മലബാര്‍ വിഭവങ്ങളില്‍ ചായ സല്കാരത്തിന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ചട്ടിപ്പത്തിരി.
ഇതു രണ്ടു വിധത്തില്‍ ചെയ്യാറുണ്ട്.
1) ചപ്പാത്തി പരത്തി വാടിയെടുത്ത തോല് കൊണ്ട്
മൈദ – 2 കപ്പ്
ഓയില്‍ – 2 ടീസ്പൂണ്‍
ഉപ്പ് – ആവിശ്യത്തിന്
എല്ലാം കൂടി ആവശ്യത്തിന് വെള്ളം കൂട്ടി കുഴച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു വെക്കുക.
2) 2 കപ്പ് മൈദ 2 മുട്ട ആവിശ്യത്തിന് ഉപ്പ കുറച്ചു വെള്ളം കൂട്ടി മിക്സാക്കിയ കൂട്ട് ദോശക്കല്ലില്‍ ചുട്ടെടുത്ത് ചെയ്യുന്നത്.
രണ്ടും ടേസ്റ്റി ആണ്.
√ ചിക്കന്‍ മസാല:
ചിക്കന്‍ ഉപ്പും മുളകും മഞ്ഞളുമിട്ടു പുരട്ടി ചൂടായ ചീനച്ചട്ടിയിലിട്ടു പൊരിച്ചെടുക്കുക. ഇതില്‍ തന്നെ 2 സവാള 3 പച്ചമുളക് കറിവേപ്പില മല്ലിയില എല്ലാം അരിഞ്ഞതും ഓരോന്നും ചേര്‍ത്തു വഴറ്റി പൊരിച്ച ചിക്കന്‍ പിച്ചിയിട്ടു മിക്സാക്കക. ചിക്കന്‍ മസാല റെഡി.
√ ഇനി ചപ്പാത്തി മാവെടുത്ത് ചെറിയ ബോളാക്കി വെക്കുക.
ഓരോ ബോള്‍ പരത്തി തവയില്‍ വാട്ടിയെടുക്കുക.
√ മൂന്നു മുട്ട ഉടച്ചു ഒരു നുള്ള് ഉപ്പും കുരുമുളകും ഇട്ടു മിക്സാകി വെക്കുക.
√ ചട്ടിപത്തിരി ആക്കാനുദ്ദേശിക്കുന്ന പാനില്‍ കുറച്ചു ഓയല്‍ തടവി ഒരു ചപ്പാത്തി ഷീറ്റ്/ ദോശ മുട്ടയില്‍ മുക്കിയിട്ടു പാനില്‍ വെക്കുക. മുകളില്‍ ചിക്കന്‍ മസാലയിട്ടു വീണ്ടും മുട്ടയില്‍ മുക്കിയ ഷീറ്റ്/ ദോശ വെച്ചു മുകളില്‍ മസാലയിടുക. ഇങ്ങനെ എത്ര ലെയറ് വേണമോ അത്രയും ചെയ്തു ബാക്കി വന്ന മുട്ട മുകളില്‍ ഒഴച്ചു അരിഞ്ഞ കാപ്സിക്കം തക്കാളി പുഴുങ്ങിയ മുട്ട പീസാക്കി വെച്ചു മീഡിയം തീയില്‍ 15 മിനിറ്റ് കുക്ക് ചെയ്യുക.
മുകളിലെ ഭാഗം ആറിവരാനായി വേണമെങ്കില്‍ ഒരു ദോശക്കല്ലില്‍ തിരിച്ചിട്ടു 2 മിനിറ്റ് വെക്കുക. ചൂടോടെ മുറിച്ചു കഴിക്കാം.
















posted by Rebina Shanu on October 1, 2016
pathu kidu chatti pathiri