Loader

Chicken Cutlet | Shinil Kumar | Malayala Pachakam

By : | 0 Comments | On : November 4, 2015 | Category : യുട്യൂബ് വീഡിയോ

ചിക്കൻ കട് ലറ്റ്.
നല്ലരുചിയും നിറവുമുള്ള ചിക്കൻ കട് ലറ്റ് നമുക്കുണ്ടാക്കാം (വീഡിയോ കാണുക )
ചേരുവകൾ:
1)ഇഞ്ചി വലിയ കഷണം,പച്ചമുളക് 5 ,വേപ്പില രണ്ടു തണ്ട് , വെളുത്തുള്ളി 1 കുടം (തുടം)
2)ഉരുളക്കിഴങ്ങ് 2 ,ക്യാരറ്റ് 2 ,ചെറിയ ബീട്രൂട്ട്‌ 1 (നല്ല നിറം കിട്ടാൻ വേണ്ടിയാണ് ബീട്രൂട്ട്‌ ചേർക്കുന്നത്)
3)ചിക്കൻ അരക്കിലോ, കുരുമുളകുപൊടി രണ്ടു ടീസ്പൂണ്‍, വിനഗർ രണ്ടു ടേബിൾ സ്പൂണ്‍, മഞ്ഞൾപൊടി കാൽ ടീസ്പൂണ്‍, ഉപ്പ് ആവിശ്യത്തിന്.
4)സവാള 2 ,രണ്ട് മുട്ടയുടെ വെള്ള, ബ്രഡ് ക്രംസ് ആവിശ്യത്തിന്.

ആദ്യം തന്നെ ചിക്കൻ മൂന്നാമത്തെ ചേരുവകൾ ചേർത്ത് വെള്ളം ഒട്ടും ചേർക്കാതെ കുക്കറിൽ വേവിച്ചെടുക്കുക. ചിക്കൻ വെന്ത വെള്ളത്തിൽ (സ്റോക്ക് ) രണ്ടാമത്തെ ചേരുവകൾ ചെറുതായി അരിഞ്ഞു ഉപ്പിട്ട് ആ കുക്കറിൽ തന്നെ നന്നായി വേവിച്ചിട്ട് ഉടച്ചെടുക്കുക.(ബീട്രൂട്ട്‌ ഗ്രേറ്റ് ചെയ്തിടുക വേവ് കൂടുതലാണ് ) ചിക്കൻ എല്ല് കളഞ്ഞു മിക്സിയിൽ മിൻസു ചെയ്തെടുക്കുക.ഒരു പാൻ വെച്ച് ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയും, ചതച്ചെടുത്ത ഒന്നാമത്തെ ചേരുവകളും ചേർത്ത് ബ്രൌണ്‍ കളർ ആകുന്പോൾ വാങ്ങി വെച്ച്‌ വേവിച്ചെടുത്ത മറ്റു ചേരുവകൾക്കൊപ്പം മിക്സ്‌ ചെയ്തെടുക്കുക. വെള്ളം കൂടുതലെങ്കിൽ ബ്രഡ് ക്രംസ് ചേർത്ത് കൊടുക്കുക. ഇനി ഇത് ഇഷ്ടമുള്ള ആകൃതിയിൽ ആദ്യം മുട്ടയുടെ വെള്ളയിൽ നന്നായി മുക്കിയെടുത്ത് ശേഷം ബ്രഡ് ക്രംസിലും നന്നായിട്ട് കവർ ചെയ്തെടുത്ത് വറുത്തെടുക്കുക.വെള്ളം കൂടിയാൽ പൊടിഞ്ഞു പോകും( വേറെ ഒരു മസാലയും ചേർക്കേണ്ടതില്ല) ചൂടോടെ കഴിക്കുന്നതും പിറ്റേന്ന് ചൂടാക്കി കഴിക്കുന്നതും നല്ല രുചിയാണ് .

Malayala Pachakam Video #5
Author: Sri. Shinil Kumar

വീഡിയോ കാണാം : https://www.youtube.com/watch?v=fFVRWY1BRqI

    Leave a Reply

    Your email address will not be published.