ചിക്കന്‍ ഡ്രൈ ഫ്രൈ (Chicken Dry Fry)
ചിക്കന്‍ ഡ്രൈ ഫ്രൈ :-
തയ്യാറാക്കിയത്:- സോണിയ അലി
ആവശ്യമായത്:
ചിക്കന്‍ – അര കിലോ
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് (പേസ്റ്റ്) – 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ – ഒന്ന്
കോണ്‍ഫ്ലവര്‍ – 50 ഗ്രാം
കറിവേപ്പില – 5 തണ്ട്
വെളിച്ചെണ്ണ – വറുത്തെടുക്കാനാവശ്യമായത്
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ വൃത്തിയായി കഴുകി ഇടത്തരം കഷണങ്ങളാക്കി അതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് 15 മിനിട്ട് വെക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, നാരങ്ങ നീര് ഇവ ചേര്‍ത്ത് നല്ലപോലെ കുഴച്ച് പത്ത് മിനിട്ട് വെക്കണം. അതിനുശേഷം കോണ്‍ഫ്ലവര്‍ ആവശ്യാനുസരണം ഇട്ട് വെള്ള മയം മാറ്റണം. ചൂടായ എണ്ണയില്‍ ഇട്ട് നല്ല തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും മാറ്റാം. കറിവേപ്പില തണ്ടോടെ വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുന്നത് ചേര്‍ത്താല്‍ രുചിയേറും.
posted by Sachin Ashok on March 15, 2016
Very nice ??
posted by Shameer Ismail on March 15, 2016
Wowww