ചിക്കൻ ദം ബിരിയാണി (Chicken Dum Biriyani)
ചിക്കൻ ദം ബിരിയാണി
…………………………………
തയ്യാറാക്കിയത്:- അബീ അമീ
ഒരു കിലൊ ചിക്കൻ കുറച്ച് ഉപ്പും മുളകും, മഞ്ഞളും ചേർത്ത് പൊരിച്ചെടുക്കുക. ഡീപ് ഫ്രൈ ആവണ്ട. ഒരു പാനിൽ ഡാൽ ഡ ഒഴിച്ച് നൈസാക്കി അരിഞ്ഞ 2 സവാള പൊരിച്ചെടുക്കുക . അണ്ടിപരിപ്പ്, മുന്തിരി വറുത്തു കോരുക.
ഇതിലേക്ക് അരിഞ്ഞ് വെച്ച (3 ) സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി ,വെള്ളുള്ളി , പച്ച മുളക് പേസ്റ്റ് ഇട്ട് വഴറ്റുക.ഇതിലേക്ക് തക്കാളി ,മല്ലി മഞ്ഞൾ , ഉപ്പ് ആവിശ്യത്തിന് ഇട്ട് പച്ച മണം മാറുന്ന വരെ വഴറ്റുക. ഇതിലേക്ക് , ഗരം മസാല , നാരങ്ങ നീർ, അൽപ്പം തൈര് , വലിയ ജീരക പൊടി , കുരു മുളക് പൊടി, മല്ലി ചപ്പ്, വേപ്പില ഇട്ട് വഴറ്റുക. വഴന്ന ശേഷം പൊരിച്ച് വെച്ച ചിക്കൻ ഇട്ട് വഴറ്റുക. ഇത് ദമ്മിടാൻ പറ്റിയ പാത്രത്തിലേക്ക് മാറ്റുക.
അരി ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക.
ഉണ്ടാക്കി വച്ച മസാല യുടെ മുകളിൽ ചോറ് ഇടുക. ഇടക്കിടക്ക് ഗരം മസാലയും , പൊരിച്ച് വെച്ച ഉള്ളിയും അണ്ടിപരിപ്പു o മുന്തിരി യും ഇടുക. മുകളിൽ കുറച് ഡാൾഡ ഒഴിച്ച് കൊടുക്കുക. അടച്ച് വെച്ച് ഒന്ന് ആവി കയറ്റുക . ദം പൊട്ടിച്ച ശേഷം ചോറിൽ അൽപം നെയ്യും മല്ലിയിലയും കൂടി ചേർത്ത് ഇളക്കുക.
















posted by Damodharan Damu Damodharan Damu on October 7, 2016
Superb