ചിക്കൻ ഗീ റോസ്റ്റ് (Chicken Ghee Roast)
ചിക്കന്‍ ഗീ റോസ്റ്റ്
തയ്യാറാക്കിയത്:-ആഷിഫ് അഷ്രഫ്
ചിക്കന്‍ – 1 കിലോഗ്രാം
കാശ്മീരി മുളക്- 10 എണ്ണം
മല്ലി [കൊത്തമല്ലി] – 1 സ്പൂണ്‍
ജീരകം വലുത് – 1 സ്പൂണ്‍
ജീരകം ചെറുത് – 1 സ്പൂണ്‍
കുരമുളക് [മുതുമ്മന്‍] – 1 സ്പൂണ്‍
വറ്റല്‍മുളക് – 5 എണ്ണം
ചെറുനാരങ്ങ നീര്‍ – 2 സ്പൂണ്‍
ഇഞ്ചി
– 1 കഷണം
വെളുത്തുള്ളി അല്ലി – 4 എണ്ണം
തൈര് – 1 സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
നെയ്യ് – കാല്‍ കപ്പ്
സവാള ചെറുതായി നുറുക്കിയത് – 1 സവാള
കരിവേപ്പില – 2 തണ്ട്
ഉപ്പ് -ആവശ്യത്തിന്
തെയ്യാറാക്കുന്ന വിധം
*ചിക്കന്‍ കഴുകി വെക്കുക
ഒരു പാന്‍ അടുപ്പില്‍ വെച്ചു ആദ്യം കാശ്മീരി മുളക് ചൂടാക്കി മാറ്റിവെക്കുക… ശേഷം അതേ പാനില്‍ കൊത്തമല്ലി ,ജീരകം [വലുത് ‘ചെറുത് ], കുരുമുളക, വറ്റല്‍മുളക് എന്നിവ 2 മിനിറ്റ് ചൂടാക്കുക ശേഷം
മിക്സില്‍ [പൊടിക്കുന്ന ജാറില്‍] ഇവയും കൂടെ ഇഞ്ചി വെളുത്തുള്ളി നാരങ്ങനീര് എന്നിവ ചേര്‍ത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ചിക്കനില്‍ അരച്ചെടുത്ത പേസ്റ്റ് ഉപ്പ് എന്നിവ നന്നായി പുരട്ടി ഒരു പാത്രത്തില്‍ 1 മണിക്കൂര്‍ മൂടി ഫ്രിഡ്ജില്‍ വെക്കുക.. ശേഷം ഒരു പാനില്‍ നൈയ് ഒഴിച്ചു സവാള ഇട്ട് അതിന് മുകളീല്‍ ചിക്കന്‍ നിരത്തി ഫ്രൈ ചെയ്തെടുക്കുക..ഇടക്ക് കരിവേപ്പില ഇട്ട് കൊടുകണം
posted by Jinesh Sreeja on December 1, 2016
Aiwa cute