Loader

Chilli Chicken | Shinil Kumar | Malayala Pachakam

By : | 0 Comments | On : November 21, 2015 | Category : Uncategorized

ചില്ലി ചിക്കൻ – മലയാള പാചകം

ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ 1kg
വലിയ ക്യാപ്സിക്കം2 (ചെറുതെങ്കിൽ3) , സവാള2 , (ഇവ ചതുരത്തിൽ അരിയുക) സ്പ്രിംഗ് ഒനിയൻ150gm , സെലെറി 200gm(ചെറുതാക്കി അരിയുക)
വലിയ കഷണം ഇഞ്ചി , ഒരു കുടം വെളുത്തുള്ളി ,പച്ചമുളക് 5 എണ്ണം (ഇവ ചതച്ചെടുക്കുക)
മുട്ട 1, കുരുമുളക് പൊടി 2 ടീസ്പൂണ്‍,കോണ്‍ഫ്ലോർ 6tb/spn ,വിനഗർ 1tb/spn സോയ സോസ് 4tb/spnസ്വീറ്റ് ചില്ലി സോസ് ടൊമാറ്റോ സോസ്1tb/spn പഞ്ചസാര 1 ടീസ്പൂണ്‍.

ചിക്കൻ ചതുരത്തിൽ ചെറുതാക്കി അരിഞ്ഞ് അതിലേയ്ക് ഒരു മുട്ടയും (നന്നായി അടിച്ചെടുക്കുക )കുരുമുളക് പൊടി, 2 t/spn സോയസോസ്2tb/spn, കോണ്‍ഫ്ലോർ 2tb/spn ഇവ നന്നായി മിക്സ്‌ ചെയ്ത് ആവിശ്യത്തിന് ഉപ്പും ചേർത്തു ചിക്കനിൽ നന്നായി മാരിനേറ്റു ചെയ്ത് 2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്കുക.(ഇവ ചിക്കനിലെയ്കു നേരിട്ട് മാരിനേറ്റു ചെയാം)

ആദ്യം ചിക്കൻ വറുത്തു കോരാം. ചെറു തീയിൽ അധികം മൂപ്പിക്കാതെ അല്പം ബ്രൌണ്‍ നിറം വരുന്പോൾ മുഴുവനും വറുത്തെടുക്കണം( അധികം മുറുക്കം വരാതെ ശ്രദ്ധിക്കണം)
ആ ഓയിലിൽ തന്നെ ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൂട്ടിട്ടു പകുതി മൂപ്പിൽ സവാളയിടുക അത് പകുതി വേവാകുന്പോൾ ക്യാപ്സിക്കവും അതും പകുതി വെവാകുന്പോൾ സ്പ്രിംഗ് ഒനിയനും പുറകെ സെലെറിയും ഇടുക (ഒന്നിച്ചും ഇടാം) അവയൊന്നു വാടാൻ മാത്രമേ പാടുള്ളൂ. ഇതിലേയ്ക്‌ സോയാസോസു2tb/n , ടൊമാറ്റോ സോസ് , സ്വീറ്റ് ചില്ലി സോസ്, വിനഗർ എന്നിവ ഓരോ tb/spn ചേർത്ത് ഇളക്കി ഇട്ടതിനു ശേഷം ചിക്കൻ ഇടാം. ഇവയും നന്നായി മിക്സ്‌ ചെയ്യാം. (രണ്ടു തവണ സോയാ സോസ് ചേർക്കുന്നതിനാൽ ആവിശ്യമെങ്കിൽ മാത്രം ഉപ്പു ചേർക്കുക). അല്പം ഗ്രേവി തികനസ്സ് (കൊഴുപ്പ്)കിട്ടാൻ വേണ്ടി കോണ്‍ ഫ്ലോർ അരക്കപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കാം (എന്നിട്ടും പോരായെന്നു തോന്നിയാൽ അല്പം കൂടി ചേർത്തു കൊടുക്കാം) ഇവയൊന്നു നന്നായിട്ട് തിളച്ചു കഴിയുന്പോൾ നമ്മുക്ക് ഒരു t/spn പഞ്ചസാരയും ചേർത്ത് നന്നായി മിക്സ്‌ചെയ്തു വാങ്ങി വെയ്കാം. ഇപ്പോൾ നമ്മുടെ ചില്ലി ചിക്കൻ റെഡി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വെജിറ്റബിസെല്ലാം പകുതിയിൽ കൂടുതൽ വെന്തു പോകാതെ ശ്രദ്ധിക്കുക. ചിക്കൻ രണ്ടു മണിക്കൂർ മാരിനേറ്റു ചെയ്തു വെയ്ക്ക. ചിക്കൻ വറവ് കൂടിപോകാതെയും നോക്കിയാൽ നിങ്ങൾക്കും ഉണ്ടാക്കാം അടിപൊളി ചില്ലി ചിക്കൻ

    Leave a Reply

    Your email address will not be published.