Loader

ഞണ്ടു ബിരിയാണി (Crab Biryani)

By : | 1 Comment | On : May 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഞണ്ടു ബിരിയാണി
Crab Biryani
***********

തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ്‌ കിച്ചൻ)

ഞണ്ട് പ്രേമികൾക്കായി സമർപ്പിക്കുന്നു…
ഞണ്ടു ബിരിയാണി

മസാലക്ക് ആവിശ്യമായത്:
ഞണ്ട് – ഒരു കിലോ
സവാള അരിഞ്ഞത്- 5
തക്കാളി അരിഞ്ഞത്- 3
പച്ചമുളക് ചതച്ചത്-12
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
മല്ലിയില അരിഞ്ഞത് – 1 കപ്പ്
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
ഓയിൽ – 2 ടേബിൾ സ്പൂൺ
ഗരം മസാല -2 ടേബിൾ സ്പൂൺ
തൈര് – ഒരു ടീസ്പൂൺ

* ഒരു ബൗളിൽ ഞണ്ടും മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മിക്സാക്കുക.

* ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂടായാൽ അതിലേക്ക് ഞണ്ട് ഇട്ടു 3-4 മിനിറ്റ് വീതം തിരിച്ചും മറിച്ചും ഇട്ടു മൊരിച്ചെടുക്കാം..

ഒരു കുക്കറിൽ ഓയിലൊഴിച്ചു നേർമയായി അരിഞ്ഞ സവാള വഴറ്റുക. കുറച്ചു ഉപ്പ് ചേർത്തു വഴറ്റി ലൈറ്റ് ബ്രൗൺ നിറമായാൽ പച്ചമുളക് ചതച്ചതും ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും ചേർത്തു വഴറ്റണം . ഇനി അരിഞ്ഞ തക്കാളി കറിവേപ്പില പകുതി മല്ലിയല എന്നിവയും കൂടെ ഒരു കപ്പ് വെള്ളവും ഒഴിച്ചു 2 വിസിലിനു വേവിക്കുക.

* അധികം വെള്ളമുണ്ടെങ്കിൽ മൂടി തുറന്നു വെച്ചു വറ്റിക്കുക.ഈ സമയം തൈരു ചേർത്ത് ഇളക്കി കൊടുക്കണം.

* ശേഷം ഞണ്ടു പൊരിച്ചതിലേക്ക് ഈ മസാല ചേർത്തു മിക്സാക്കണം.

*മല്ലിയില ഗരം മസാലയിട്ടു മൂടിവെക്കുക. മസാല താ യ്യാറായി.

ഇനി ചോറ് തയ്യാറാക്കാൻ :
ബസ്മതി അരി- 2 കപ്പ്
സവാള നേർമ്മയായി അരിഞ്ഞത് – 1 എണ്ണം
സവാള അരിഞ്ഞത് – 4 ടേബിൾ സ്പൂൺ
ഏലക്ക – 3
പട്ട- 2
ഗ്രാമ്പു – 3
ബേലീഫ് – 2
ഉപ്പ് – ആവിശ്യത്തിന്
വെള്ളം – 4 കപ്പ്
നെയ്യ് – 4 ടേബിൾ സ്പൂൺ
ഓയിൽ 4 ടേബിൾ സ്പൂൺ
മഞ്ഞ കളർ – ഒരു നുള്ള് (വെള്ളത്തിൽ കലക്കി വെക്കാം )

* അരി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം. ശേഷം കഴുകി വെള്ളം വാർത്തു വെക്കുക.

* ഒരു പാൻ ചാടായാൽ അതിലേക്ക് നെയ്യും ഓയിലും ഒഴിച്ചു ചൂടായാൽ അരിഞ്ഞ ഒരു സവാളയിട്ടു പൊരിച്ചെടുക്കണം. കൂടെ അണ്ടിപരിപ്പ് – കിസ്മിസ് എന്നിവയും വറുത്തു കോരണം.

ഇനി ഇതേ പാനിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ബേലീഫ് , സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് വെള്ളവും ആവിശ്യത്തിന് ഉപ്പ് ഒരു നാരങ്ങയുടെ നീര് എന്നിവയിട്ടു തിളപ്പിക്കണം. തിളച്ചു വരുമ്പോൾ അരിയിട്ടു ഇളക്കി മൂടിവെച്ചു വേവിക്കുക. വെള്ളം വറ്റി വന്നാൽ ഇളക്കി കൊടുത്തു അഞ്ചു മിനിറ്റ് കൂടി മൂടി അടച്ചു ചെറിയ തീയിൽ വെക്കുക.റൈസ് തയ്യാറായി.

ഇനി ദം ചെയ്യാനായി :

* നേരത്തെ തയ്യാറാക്കിയ മസാലയിലേക്ക് ചൂടുള്ള ചോറ് ഇട്ടു അമർത്തി മുകളിൽ ഗരം മസാലയും ബാക്കിയുള്ള മല്ലിയിലയും പൊരിച്ച സവാള അണ്ടി- കിസ്മിസ് വിതറി മുകളിൽ മഞ്ഞ കളർ ഒഴിച്ചു അഞ്ചു മിനിറ്റ് ആവി കേറാനായി മൂടിവെക്കുക.

* ഇനി സേർവ് ചെയ്യുമ്പോൾ ചോറു മുകളിൽ നിന്നു സാവധാനം വേറൊരു പാത്രത്തിലേക്ക് കോരി മാറ്റി നന്നായി മിക്സാക്കുക.

ഇനി ചൂടോടെ റൈത്ത അച്ചാർ ഒപ്പം സേർവ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Partha Sarathi on May 25, 2017

      നല്ല ബിരിയാണി’ അടിപൊളി

        Reply

    Leave a Reply

    Your email address will not be published.