Loader

പുളിശ്ശേരി/മോരു കറി (Curd Curry)

By : | 0 Comments | On : February 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പുളിശ്ശേരി/മോരു കറി (Curd Curry)

പുളിശ്ശേരി ഉണ്ടാക്കാൻ അറിയാത്തവർ ചുരുക്കം ആയിരിക്കും.ഞാൻ മുൻപെ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്, എന്നാലും വീണ്ടും പുളിശ്ശേരി ഉണ്ടാക്കുന്നെ പറഞു തരുമോന്ന് കുറച്ച് പേർ ചോദിച്ചപ്പോൾ ഒന്നു കൂടെ പോസ്റ്റാം എന്ന് കരുതി.അപ്പൊ തുടങ്ങാം.

മോരുകറി പല രീതിയിൽ വക്കാം ,തേങ്ങ അരച്ചും ,അരക്കാതെയും ,കഷണങ്ങൾ ഇട്ടും കഷണങ്ങൾ ഇല്ലാതെയും ഒക്കെ ഉണ്ടാക്കാം.അപ്പൊ നമ്മുക്ക് തുടങ്ങാം.

പുളിശ്ശെരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മോരു മീഡിയം പുളി ഉള്ളത് ആയിരിക്കണം.പുളി ഒരുപാട് കൂടാനൊ, തീരെ കുറയാനൊ പാടില്ല.

പിന്നെ പുളിശെരിക്ക് പരമാവധി വെള്ളം കുറവ് ഉപയോഗിക്കാൻ പാടുള്ളു.

തൈരു ഉടച്ച് കട്ടയില്ലാതെ എടുത്ത് വേണം ചേർക്കാൻ.

കുമ്പളങ്ങ,വെള്ളരിക്ക, പച്ചകായ,നേന്ത്രപഴം,മാമ്പഴം,ചേമ്പ് തുടങ്ങിയവ ഒക്കെ പുളിശെരി ഉണ്ടാക്കാൻ എടുക്കാവുന്നതാണു.

ആദ്യം കഷണങ്ങൾ ഇട്ട് തേങ്ങ അരച്ച് വക്കുന്ന രീതി

വെള്ളരിക്ക – 1.5 റ്റീകപ്പ്
പച്ചമുളക് -4
തേങ്ങ -1.5 റ്റീകപ്പ്
ജീരകം -2 നുള്ള്
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക് പൊടി -1/2 റ്റീസ്പൂൺ
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
കറിവേപ്പില -1 തണ്ട്
വറ്റൽമുളക് -2
ഉലുവാപൊടി -3 നുള്ള്
കുരുമുളക്പൊടി -2 നുള്ള്

തേങ്ങ+ ജീരകം+1 നുള്ള് മഞൾപൊടി+2 പച്ചമുളക് ഇത്രെം നല്ല വണ്ണം അരച്ച് എടുക്കുക.

വെള്ളരിക്ക, 2 പച്ചമുളക് കീറിയത്,മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് കുറച്ച് വെള്ളവും ചേർത് വേവിക്കാൻ വക്കുക.

വെള്ളരിക്ക നന്നായി വെന്ത് വെള്ളം ഒക്കെ ഏകദെശം വറ്റി വരുമ്പോൾ അരപ്പ് ചേർത്, വളരെ കുറച്ച് വെള്ളവും ചേർത് പാകത്തിനു ഉപ്പും ചേർത് ഇളക്കി അടച്ച് വച്ച് വേവിച്ച് തിള വന്ന ശെഷം തൈരു കട്ടയില്ലാതെ ഉടച്ച് ചേർത് ഇളക്കി തീ ഓഫ് ചെയ്യാം ( തൈരു ചേർത്ത് തിളക്കണ്ട.ഒന്ന് ചെറുതായി ചൂടായാൽ മതി.

ഉലുവാ പൊടി,കുരുമുളക് പൊടി ഇവ മേലെ തൂകാം.( ഇവ രണ്ടും നല്ലൊരു മണവും തരും,രുചിയും കൂട്ടും,ചിലരു കുരുമുളക് പൊടി ചേർക്കാറില്ല, ചേർത്താൽ നല്ല സ്വാദ് ആണു)

ഇനി പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്,വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.താളിക്കുമ്പോൾ ലേശം ഉലുവ കൂടെ വേണെൽ
ചേർക്കാം .

ഇനി കഷണങ്ങൾ ഇല്ലാതെ തേങ്ങ അരച്ച് വക്കുന്ന രീതി

മേൽ പറഞ അളവിൽ തേങ്ങ എടുത്ത് അതെ പൊലെ ജീരകം ,പച്ചമുളക് ,മഞൾപൊടി ചേർത്ത് അരച്ച് കുറച്ച് വെള്ളം ചേർത്ത് കലക്കി ,പാകത്തിനു ഉപ്പും ചേർത്ത് തിളക്കാൻ വക്കുക.

അതിലെക്ക് മഞൾപൊടി,മുളക്പൊടി ,2 പച്ചമുളക് കീറിയത് ചേർത്ത് ഇളക്കി തിള വരുമ്പോൾ തൈരു ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് ,ഉലുവാ പൊടി,കുരുമുളക് പൊടി തൂകി ,മേലെ പറഞ പോലെ
താളിച്ച് ചേർത്ത് ഉപയോഗിക്കാം.

ഇനി തേങ്ങ അരക്കാതെ

പാനിൽ ലെശം എണ്ണ ചൂടാക്കി 1/4 റ്റീസ്പൂൺ ഇഞ്ചി അരിഞത്,3 അല്ലി വെള്ളുതുള്ളി അരിഞത്,
3 പച്ചമുളക് കീറിയത് (ഇവ 3ഉം ചതച്ച് ചേർത്താലും മതി)
ഇവ ചേർത്ത് ഒന്ന് വഴറ്റി ,മഞൾപൊടി,മുളക് പൊടി ചേർത്ത് ഒന്ന് ചൂടാക്കി(കരിയാതെ ശ്രദ്ധിക്കണം) ലേശം വെള്ളം ചേർത്ത് ഒന്നു ചൂടാക്കാം.ശേഷം
തൈരു ചേർത്ത് ഇളക്കി പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.തൈരു കൂടുതൽ ചൂടാകാതെ ശ്രദ്ധിക്കണം .പാത്രം നല്ല ചൂടാണെങ്കിൽ തീ ഓഫ് ചെയ്ത ശെഷം തൈരു ചേർത്താലും മതി.

ഇനി ഉലുവാപൊടിയും കുരുമുളക്പൊടിയും ഇട്ട് മേലെ പറഞ പൊലെ താളിച്ച് ചേർത് ഉപയോഗിക്കാം.

ഇനി ഇതെ രീതിയിൽ കുറച്ച് കൂടി എളുപ്പത്തിൽ ഇഞ്ചിയും വെള്ളുതുള്ളിയും ഒഴിവാക്കി പച്ചമുളക് കീറിയതും,പൊടികളും വഴറ്റി തൈരു ചേർത്ത് ഉപ്പും ചേർത് ഉപയോഗിക്കാം.പിന്നെ ഉലുവാപൊടിയും ,കുരുമുളക് പൊടിയും തൂകി താളിച്ച് ഉപയോഗിക്കാം.

അപ്പൊ എത്ര എളുപ്പം ആണല്ലെ പുളിശ്ശെരി ഉണ്ടാക്കാൻ…
ഇത്രെം രീതിയിലാണു ഞാൻ സാധാരണ മോരുകറി ഉണ്ടാക്കാറു.
ഇനി അധികം കറികളൊന്നും വേണ്ടാട്ടൊ,,ഫോട്ടൊയിൽ കാണിച്ചേക്കുന്ന പോലെ
നല്ല കുത്തരി ചോറും, കുറച്ച് ചമ്മന്തീം, 2-3 മുളക് വറുത്തതും, പിന്നെ നമ്മുടെ പുളിശ്ശേരീം ,പിന്നെ എന്റെ സാറെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല്ലെ….കഞി ആണെലും ബെസ്റ്റാട്ടാ…
അപ്പൊ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.