Loader

ഈന്തപ്പഴ ചട്നി (Dates Chutney)

By : | 0 Comments | On : January 26, 2017 | Category : Uncategorized


ഈന്തപ്പഴ ചട്നി (Dates Chutney)
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

ഈന്തപ്പഴം കുരു മാറ്റിമുറിച്ചത് – 1 കപ്പ്
പുളി -വലിയ നെല്ലിക്കാ വലുപ്പത്തിൽ
ശർക്കര – 1 tsp
ഇഞ്ചി – ചെറിയ കഷണം
മുളകുപൊടി – 1 tsp
ജീരകം പൊടിച്ചത് – ഒരു നുള്ള്
ഏലക്ക – 2
ഗ്രാമ്പൂ – 2
ഉപ്പ് ആവശ്യത്തിന്

ഇഞ്ചി, ഏലയ്ക്ക, ഗ്രാമ്പൂ ചതച്ചു വയ്ക്കുക.
പുളി പിഴിഞ്ഞു വയ്ക്കുക ‘
ഈന്തപ്പഴം മുറിച്ചതും ബാക്കി എല്ലാ ചേരുവകളും ( ശർക്കര ഒഴികെ) ഒന്നിച്ചാക്കി അര കപ്പ് വെള്ളവും ചേർത്ത് വേവിക്കുക.ഈന്തപ്പഴം വെന്തു വരുമ്പോൾ ശർക്കരയും ചേർത്ത് കുറുക്കി വാങ്ങുക . തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.ചട്നി തയ്യാർ…….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.