മുരിങ്ങയില ബജി (Drumstick Leaves Bajji)
മുരിങ്ങയില ബജി….
തയ്യാറാക്കിയത്:- നേഹ മോൾ
ചേരുവകള്‍
************
മുരിങ്ങയില-15തണ്ട്
കടലമാവ്-100ഗ്രാം
അരിപൊടി-1ടീസ്പൂണ്‍
കായം പൊടി-1ടീസ്പൂണ്‍
മുളക്പൊടി-2ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
*********************
മുരിങ്ങയില ഫോട്ടോയില്‍ കാണുന്ന വലിപ്പത്തില്‍ തയ്യാറാക്കി വെക്കുക.
കടലമാവ്,അരിപൊടി മിക്സ് ചെയ്ത് അതിലേക്ക് മുളക്പൊടി,കായം പൊടി,ഉപ്പും കൂടി ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി വെക്കുക…
അര മണിക്കൂര്‍ കഴിയുമ്പോള്‍ മുരിങ്ങയില ഈ മാവില്‍ മുക്കി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കാം….