Loader

ഈസി കുക്കർ ചിക്കൻ മജ്ബൂസ് (Easy Cooker Majboos)

By : | 1 Comment | On : July 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈസി കുക്കർ ചിക്കൻ മജ്ബൂസ് ?? (Easy Cooker Majboos)

തയ്യാറാക്കിയത്:- ഷാലിമ മുഹ്സിൻ
ചേരുവകൾ;

.ബസ്മതി അരി
.ചിക്കൻ 1/2 കിലോ
.ഉണക്ക നാരങ്ങ 1
.ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്
.തക്കാളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ഉള്ളി _മീഡിയം സൈസിൽ മുറിച്ചത് 1കപ്പ് വീതം
.പച്ചമുളക് 4
തൈരു
മല്ലിയില-പൊതിനയില .ആവശ്യത്തിന്
.മുളക്പൊടി മല്ലിപൊടി 1സപൂൺ
.1മഞ്ഞൾപൊടി 1/2 സപൂൺ
.ചിക്കൻമസാല, ഗരംമസാല, ഹോൾ സ്പൈസസ്, ഓയിൽ, വെള്ളം, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

കുക്കറിൽ ഓയിൽ ഒഴിച്ച് ബേ ലീഫ് ഇട്ട് വഴറ്റുക. ഇതിലേക്ക് ഉള്ളി ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് തക്കാളി ക്യാരറ്റ് ഉരുളക്കിഴങ്ങ് എന്നിവ ഓരോന്നായി ഇട്ട് മസാലകൾ ചേർത്ത് വയറ്റുക. ചിക്കൻ ഇട്ട് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തൈര് ചേർത്ത് വീണ്ടും ഇളക്കുക. കുറച്ച് വെളളം ചേർത്ത് കുക്കർ അടച്ച് ഒരു വിസിലിനു ശേഷം ഗ്യാസ് ഓഫാക്കുക.
പ്രഷർ പോയതിനു ശേഷം ലിഡ് തുറന്ന് ഹോൾ സ്പൈസസ് ഇട്ട് ഇളക്കുക. അരിക്ക് ആനുപാതികമായി ചൂടു വെള്ളം ഇതിലേക്ക് ഒഴിക്കുക. അരി കഴുകി ഊറ്റി ഇടുക. ഉപ്പ് ചേർക്കുക. എല്ലാം കൂടി നന്നായി മിക്സ് ആക്കുക. ഉണക്ക നാരങ്ങ, പുതിനയില, മല്ലിയില എന്നിവ ചേർക്കുക. ലിഡ് അടക്കുക. 2 വിസിലിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക.
പ്രഷർ പോയതിന് ശേഷം ആ ചൂടൊടെ തന്നെ വേറൊരു പാനിലേക്ക് മാറ്റുക. സവാളയും നട്സും വറുത്ത് മുകളിലിട്ട് കൊടുക്കുക. ജസ്റ്റ് ഒന്നടച്ച് വെക്കുക. സെർവ് ചെയ്യുക.ചുടോടെ തന്നെ..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Manoj Joseph on June 29, 2017

      വെള്ളം എത്ര വേണം

        Reply

    Leave a Reply

    Your email address will not be published.