Loader

ഗോപി മഞ്ചൂരിയൻ ഡ്രൈ (Gobi Manchurian)

By : | 0 Comments | On : November 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗോപി മഞ്ചൂരിയന്‍ (ഡ്രൈ).
തയ്യാറാക്കിയത് : ഡെയ്സി ഇഗ്നേഷ്യസ് കൊല്ലം.

കോളിഫ്ലവര്‍ 500 gm
സവാള 2 എണ്ണം
കാപ്സിക്കം ഒരെണ്ണം (പകുതി വീതം പല കളര്‍)
വെള്ളുള്ളി ഒരു അല്ലി
മല്ലിയില ആവശ്യത്തിനു
സോയാസോസ് 2 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ലവര്‍ പൌഡര്‍ 2 ടേബിള്‍ സ്പൂണ്‍
മൈദാ 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍

മുളകുപൊടി അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കോളിഫ്ലവര്‍ വൃത്തിയാക്കി ഉപ്പും ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിച്ചിട്ടു വെള്ളത്തില്‍ നിന്നും വാങ്ങി വെയ്ക്കുക. കോണ്‍ഫ്ലവറും മൈദാമാവും കുരുമുളക് പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ദോശ മാവിന്റെ പരുവത്തില്‍ കുഴക്കുക അതില്‍ വെന്ത കോളിഫ്ലവര്‍ ഓരോന്നായി മാവില്‍ മുക്കി വറുത്തെടുക്കുക. ഇതിനു ശേഷം മറ്റൊരു പാനില്‍ കുറച്ചു 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ചു ചതുരത്തില്‍ അരിഞ്ഞ ഉള്ളി ഇട്ട് വഴറ്റുക പച്ചപ്പ് ഒന്ന് മാറിയതിനു ശേഷം 2 ടേബിള്‍ സ്പൂണ്‍ സോയാസോസും ഒരു ടേബിള്‍ സ്പൂണ്‍ ടോമോട്ടോ കെച്ചപ്പും ഒരു ടേബിള്‍ സ്പൂണ്‍ ചില്ലി സോസും അരിഞ്ഞു വെച്ച ക്യാപ്സിക്കവും ഇട്ട് ഇളക്കുക 2 മിനിറ്റ് കഴിഞ്ഞു വറുത്ത് വെച്ചിരിക്കുന്ന കോളിഫ്ലവര്‍ ഇട്ടു ഇളക്കിയത്തിനു ശേഷം ഒരു നുള്ളു പഞ്ചസാര ഇട്ടു ഇളക്കുക ശേഷം വാങ്ങി വെച്ച് ചാപ്പത്തിയുമായി സ്വധോടെ ഉപയോഗിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.