Loader

Grape Panna Cotta / ഗ്രേപ്പ് പാന കോട്ട

By : | 0 Comments | On : February 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



Grape Panna Cotta / ഗ്രേപ്പ് പാന കോട്ട
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ഒരു ഇറ്റാലിയൻ ഡെസ്സേർട് ആണ് ഇത്, ഉണ്ടാക്കി എടുക്കാൻ ആണെങ്കിൽ വളരെ എളുപ്പം! ഞാൻ ഇവിടെ ഫ്രഷ് ഗ്രേപ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്, പകരം സ്ട്രോബെറി, മംഗോ അങ്ങനെ നിങ്ങൾക് ഇഷ്ടം ഉള്ള ഫ്രൂട്ട് ഏതു വേണേലും ആഡ് ചെയ്യാം,
വീഡിയോ കാണാൻ : https://youtu.be/y_j2OfqON-c

#റെസിപ്പി
ചേരുവകൾ

മുന്തിരി – 2 കപ്പ് (റെഡ് അല്ലെങ്കിൽ ബ്ലാക്ക്,)
പാൽ – 3/4 കപ്പ്
ക്രീം -3/4 കപ്പ്
ജലാറ്റിൻ – 2 ടീസ്പൂൺ
വാനില എസ്സെൻസ് – 2 തുള്ളി
പഞ്ചസാര – 6-7 ടീസ്പൂൺ

നന്നായി കഴുകി വെച്ച മുന്തിരി, 2-3 ടീസ്പൂൺ പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക, ശേഷം അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ജെലാറ്റിൻ, 2 ടീസ്പൂൺ ചൂട് വെള്ളത്തിൽ അലിയിച്ചു ചേർക്കുക, നന്നായി യോജിപ്പിച്ച ശേഷം ഒരു ഗ്ലാസ് ലേക്ക് ഒഴിച്ച് 4-5 മണിക്കൂർ ഫ്രിഡ്ജ് ഇൽ വെച് സെറ്റ് ചെയ്യുക,
ആദ്യത്തെ ലയർ സെറ്റ് ആയതിനു ശേഷം, ഒരു പാനിൽ 3/4 കപ്പ് പാൽ അടുപ്പത്തു വെച് ചൂടാക്കുക, ചൂടായി വരുമ്പോ, 4ടീസ്പൂൺ പഞ്ചസാര,1 ടീസ്പൂൺ ജലാറ്റിൻ, വാനില എസ്സെൻസ്, ക്രീം എന്നിവ ചേർത്ത് ഒരു വിസ്‌ക് വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക, ഇത് തിളക്കുന്നത് മുന്നേ ആയി ഫ്ളയിം ഓഫ് ചെയ്യുക, ഈ മിശ്രിതം ചൂട് പോയതിന് ശേഷം, ആദ്യത്തെ ഗ്രേപ്പ് ലയർ ന്റെ സൈഡ് ഇൽ ആയി ഒഴിച്ച് കൊടുക്കുക, വീണ്ടും 4-5 മണിക്കൂർ ഫ്രിഡ്ജ് ഇൽ വെച് സെറ്റ് ചെയ്ത ശേഷം സെർവ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.