Loader

ഇഢലിയും മുട്ടക്കറിയും (Idli and Egg Curry)

By : | 0 Comments | On : July 30, 2016 | Category : Uncategorized

ഇഢലിയും മുട്ടക്കറിയും

തയ്യാറാക്കിയത്:- അബീ അമീ

ഇഢലി

ഒരു കപ്പ് പച്ചരി കുതിര്‍ത്തതും (4/5 മണിക്കൂര്‍ ), ഏകദേശം അര കപ്പ് ഉഴുന്ന് കുതിര്‍ത്തതും കൂടി മിക്സിയില്‍ അധികം ലൂസാവാതെ അരക്കുക. ഒരു കയില്‍ ചോറ് കൂടെ അരച്ച് കാല്‍ ടീസ്പൂണ്‍ ഈസ്റ്റ് കൂടി ഇട്ട് രാത്രി മുഴുവന്‍ വെക്കുക. രാവിലെ കുറച്ച് ഉപ്പ് ചേര്‍ത്ത് ഇഢലി ചെമ്പില്‍ ആവിക്ക് (തട്ടില്‍ മാവൊഴിച്ച്) വേവിച്ചെടുക്കുക. 10/15 മിനുട്ട്

മുട്ടക്കറി
…………
1 : 5 മുട്ട പുഴുങ്ങി മാറ്റി വെക്കുക
2 . മിക്സിയില്‍ അര മുറി തേങ്ങ,
അര സ്പൂണ്‍ മഞ്ഞള്‍ പൊടി , 4 അല്ലി വെള്ളുള്ളി , ചെറിയ കഷ്ണം ഇഞ്ചി എന്നിവ അരച്ചെടുക്കുക
3. രണ്ട് സവാള അരിഞ്ഞ് എണ്ണയില്‍ വഴറ്റി അതിലേക്ക് 2.പച്ചമുളക്, 1 തക്കാളി എന്നിവ അരിഞ്ഞിട്ട് വഴറ്റുക.അതിലേക്ക് ആവിശ്യത്തിന് ഉപ്പ് , അല്‍പം മുളക് പൊടി ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് അരച്ച് വെച്ചിരിക്കുക തേങ്ങ ഒഴിക്കുക. അല്‍പം മല്ലിയില, കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിത്തുക .ഇതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടയില്‍ ചെറുതായി കത്തികൊണ്ട് വരഞ്ഞ് കറിയില്‍ ഇട്ട് തിളപ്പിക്കുക . മുട്ട കറി റെഡി .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.