കോവയ്ക മെഴുക്ക്പുരട്ടി (Ivy Gourd Oil Fry)
കോവയ്ക മെഴുക്ക്പുരട്ടി
***********************
തയ്യാറാക്കിയത്:- റെബിന ഷാനു
കോവയ്ക -കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞെടുക്കുക
സവാള -ഒന്ന് അരിഞ്ഞത്
പച്ചമുളക് 4 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍ പൊടി – കാല്‍ tspn
മുളക്പൊടി -1/2 tsp
ഉപ്പു ആവശ്യത്തിന്.
വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍
ആദ്യം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍കൊവയ്കയും പച്ചമുളകുംസവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക..നന്നായി വഴന്നു കഴിഞ്ഞതിനു ശേഷം അല്പം വെള്ളം തളിച്ച് 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക,,ഇനി അല്പം മഞ്ഞള്‍ പൊടിയും അല്പം മുളക്പൊടിയും ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയെടുക്കുക. മെഴുക്ക് പുരട്ടി തയ്യാര്‍…..