കുനഫാ (Kunafa – Arabic Dessert)
കുനഫാ Kunafa – Arabic dessert
*************************
തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൺ)
സേമിയ (വറുത്തത്)/ കുനഫാ ഡോ – 400 ഗ്രാം
ബട്ടർ ( അൺസാൾട്ടഡ്) – 50 ഗ്രാം
പിസ്ത നുറുക്കിയത് – അര കപ്പ്
സോസ് തയ്യാറാക്കാനായി:
പാൽ – 2 കപ്പ്
കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
ഫ്രഷ് ക്രീം – 3 ടേബിൾസ്പൂൺ
മിൽക് മെയ്ഡ് – അര കപ്പ്
സിറപ്പ് തയ്യാറാക്കാൻ:
പഞ്ചസാര – 1 കപ്പ്
വെള്ളം – അര കപ്പ്
ലെമൺ ജ്യൂസ് – 1 ടേബിൾസ്പൂൺ
റോസ് വാട്ടർ – അര ടേബിൾസ്പൂൺ (നിരബന്ധമില്ല)
കുനാഫ ഡോ അല്ലെങ്കിൽ വളരെ നേരിയ സേമിയ എടുക്കേണ്ടത്. സേമിയ കൈകൊണ്ട് പൊടിച്ചെടുക്കുക
ബട്ടർ ഉരുക്കിയെടുക്കുക.
ഉരുക്കിയ ബട്ടർ സേമിയയിൽ ഒഴിച്ച് മിക്സ് ചെയ്തു മാറ്റിവെക്കുക.
ഇനി സോസ് തയ്യാറാക്കാനായി ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പിൽ വെച്ചു അതിലേക്ക് ബട്ടറിട്ടു മെൽറ്റായാൽ പാൽ, കോൺഫ്ലോർ, മിൽക്ക് മെയ്ഡ്, ഫ്രഷ് ക്രീം എന്നിവ ചേർത്ത് മിക്സാക്കി ഇളക്കി ക്കൊണ്ടിരിക്കുക. പാൽ ചൂടാവുമ്പോൾ തന്നെ കുറുകി വരാൻ തുടങ്ങും. കുറുകി ക്രീം പോലെയായാൽ തീ ഓഫ് ചെയ്യുക.
ബട്ടർ പുരട്ടിയ ബൗളിൽ സേമിയയുടെ പകുതി നിരത്തുക. അതിനു മുകളിൽ സോസ് എല്ലാ ഭാഗവും എത്തുന്ന വിധം ഒഴിച്ചു കൊടുക്കുക. ഇനി മുകളിലായി ബാക്കി സേമിയ നിരത്തി ക്കൊടുക്കുക.
ഈ ബൗൾ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 200′ C ൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
സൈഡിൽ നിന്ന് സ്പൂൺ കൊണ്ട് അടിഭാഗം വെന്തോ എന്ന് നോക്കാം. (നോൺ സ്റ്റിക്ക് പാനിൽ ചെയ്തെടുത്താലും മതി)
ചൂടാറിയ ശേഷം ഷുഗർ സിറപ്പ് എല്ലാ ഭാഗവും എത്തും വിധം ഒഴിച്ച് കൊടുക്കുക. മുകളിൽ നുറുക്കിയ പിസ്ത വിതറി ക്കൊടുക്കുക. ശേഷം മുറിച്ചെടുത്ത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.
https://youtu.be/JGlTkaxDy3w















posted by Partha Sarathi on July 21, 2017
കൊള്ളാം നന്നയിട്ടുണ്ട് താങ്ക്യൂ