മാമ്പഴ പുഡ്ഡിങ്ങ് (Mango Caramel Pudding)
മാമ്പഴപുഡ്ഡിങ്ങ്(Mango caramel pudding )
തയ്യാറാക്കിയത്:- ബുഷ്‌റ മാലിക്
മാമ്പഴക്കാലമല്ലേ. ഈ കൊടുംചൂടിൽ ഇത്തിരി തണുപ്പ് കിട്ടാൻ ഹെൽത്തി മാമ്പഴപുഡ്ഡിങ്ങ് ഇതാ…
Mango caramel pudding
നന്നായി പഴുത്ത മാങ്ങ _ മൂന്ന്
പഞ്ചസാര മൂന്ന് ടേബിള്‍സ്പൂൺ (മധുരത്തിനനുസരിച്ച് കൂട്ടാം)
പാൽപൊടി മൂന്ന് ടേബിള്‍സ് പൂൺ
പാൽ അര കപ്പ്
കോഴിമുട്ട മൂന്ന്
വനില എസ്സൻസ് കാൽ ടീസ് പൂൺ
കാരമലൈസ് ചെയ്യാൻ പഞ്ചസാര രണ്ട് സ്പൂൺ
മാങ്ങ തൊലി കളഞ്ഞ് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അതിലേക്ക് ബാക്കി ചേരുവകളും ചേര്‍ത്ത് മിക്സിയിൽ നന്നായി അരയ്ക്കുക.
ഒരു പാത്രത്തിൽ പഞ്ചസാര ഇട്ടു ചൂടാക്കി കാരമലൈസ് ചെയ്യുക. കരിഞ്ഞു പോകാതെ നോക്കണം. ഇതു പാത്രത്തിന്റെ ബേസിൽ എല്ലായിടത്തും സ്പ്രഡ് ആക്കുക. ഒരു മിനിറ്റ് വച്ച ശേഷം തയ്യാറാക്കി വച്ച കൂട്ട് ഒഴിച്ച് അടച്ചു വെച്ച് അര മണിക്കൂറ് ആവിയിൽ വേവിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.