മയൊനൈസ് (Mayonnaise)
മയൊനൈസ്.
* * * * *
തയ്യാറാക്കിയത്:- ഹസീന
മയൊനൈസ് നമ്മുടെ കുട്ടികള്‍ക്ക് ഒക്കെ ഇഷ്ടാണ്.
വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കി എടുക്കാം. മയനൈസ് പുറത്തുന്ന് വാങുന്നത് ഒഴിവാക്കുന്നതാകും നല്ലത്.
1 മുട്ടയും ,2 വെളുത്തുള്ളിയും 2സ്പൂണ്‍ തൈരൊ. അല്ലെങ്കില്‍ നാരങാ നീരോ ചേര്‍ത്ത് മിക്സിയില്‍ അടിച്ചടുക്കുക.ഒരു തരിയില്ലാതെ വെളുത്തുള്ളി അരയണം.കുറച്ച് ഉപ്പുപൊടിചേര്‍ക്കാം. ഒരു കപ്പ് സണ്‍ഫ്ളവര്‍ ഓയിലെഴിച്ച് വീണ്ടും അടിക്കുക, തിക്കായി വരുന്നതിനനുസരിച്ച് കുറച്ചൂടെ ഓയില്‍ ചേര്‍ക്കണം. ഏകദേശം ഒന്നര കപ്പ് ഓയില്‍ വേണ്ടിവരും. മിക്സിയില്‍ അടിച്ച് നല്ല പതഞ്ഞ് കുഴമ്പ് രൂപത്തിലെത്തിയാല്‍ ഓഫ് ചെയ്ത് ബൌളിലേക്ക് മാറ്റി സൂക്ഷിക്കാം.(ഒരു ഉരുളകിഴങ് പുഴുങി അടിച്ചുചേര്‍ത്താല്‍ ഓയിലിന്ടെ ഉപയോഗം കുറക്കാം)
.
രണ്ട് ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കണ്ടാ.
പഴകിയ മയനൈസ് വയറു വേദന ഉണ്ടാകാനിടവരും.
ആവശൃത്തിന് നമ്മുടെ കുട്ടികള്‍ക്ക് പാകപ്പെടുത്തുന്നതാണ് നല്ലത്. .
posted by Aadi Adeeb Amnu on May 8, 2017
മുട്ടയുടെ മഞ്ഞ ഒഴിവാക്കിയിട്ടാണോ ?
posted by Shuk Or on May 8, 2017