നേന്ത്രപ്പഴം (ഏത്തപ്പഴം) പ്രഥമൻ (Nenthrapazham Pradhaman)
നേന്ത്രപ്പഴം (ഏത്തപ്പഴം) പ്രഥമൻ
ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം
മത്സരാർത്ഥി : രമ ഹരികേശവന് കല്ലംവള്ളി
————————————————————————————
പണ്ടു മുതൽ ഓണനാളുകളിൽ ഏതെങ്കിലും ഒരു നാൾ വീടുകളിൽ ഉണ്ടാക്കുമായിരുന്ന ഒരു നാടൻ വിഭവമാണ് നേന്ത്രപ്പഴ പ്രഥമൻ.വളരെ രുചികരമായ ഒരു പായസ മാണിത്.
വേണ്ട സാധനങ്ങൾ
നേന്ത്രപ്പഴം (ഏത്തപ്പഴം) – 3എണ്ണം ( നന്നായി പഴുത്തത്)
ശർക്കര – 350gm
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ – 3 കപ്പ്
നെയ്യ് – 2 സ്പൂൺ
കിസ്മിസ്, അണ്ടിപരിപ്പ് – 50gm
ഏലയ്ക്കാപൊടി – അര സ്പൂൺ
ചുക്കുപൊടി – കാൽ സ്പൂൺ
ഉണ്ടാക്കുന്ന രീതി
നേന്ത്രപ്പഴം (ഏത്തപ്പഴം) പ്രഥമൻ
പണ്ടു മുതൽ ഓണനാളുകളിൽ ഏതെങ്കിലും ഒരു നാൾ വീടുകളിൽ ഉണ്ടാക്കുമായിരുന്ന ഒരു നാടൻ വിഭവമാണ് നേന്ത്രപ്പഴ പ്രഥമൻ.വളരെ രുചികരമായ ഒരു പായസ മാണിത്.
വേണ്ട സാധനങ്ങൾ
നേന്ത്രപ്പഴം (ഏത്തപ്പഴം) – 3എണ്ണം ( നന്നായി പഴുത്തത്)
ശർക്കര – 350gm
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ – 3 കപ്പ്
നെയ്യ് – 2 സ്പൂൺ
കിസ്മിസ്, അണ്ടിപരിപ്പ് – 50gm
ഏലയ്ക്കാപൊടി – അര സ്പൂൺ
ചുക്കുപൊടി – കാൽ സ്പൂൺ
ഉണ്ടാക്കുന്ന രീതി:
നേന്ത്രപ്പഴം നന്നായി ആവിയിൽ പുഴുങ്ങിയെടുക്കുക. ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക. പുഴുങ്ങിയ പഴത്തിന്റെ നാ രും അകത്തെ കറുത്ത കുരുവും കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ഉടച്ചു വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർത്തിളക്കുക.അതിലേക്ക് ഉരുക്കി വച്ചിട്ടുള്ള ശർക്കരയും ചേർത്തിളക്കുക.അതിനു ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിച്ചു കുറുക്കിയെടുക്കുക.കുറുകി കഴിഞ്ഞാൽ തേങ്ങയുടെ ഒന്നാം പാലും ഏല്ക്കാ പൊടിയും ചുക്കുപൊടിയും ചേർത്തിളക്കി വാങ്ങുക. കിസ്മിസും അണ്ടിപരിപ്പും നെയ്യിൽ വറുത്തിടുക. രുചികരമായ നേന്ത്രപ്പഴ പ്രഥമൻ തയ്യാർ.
(EMPOK #5)
















posted by Nanu on August 30, 2016
nice
posted by Resmi Pillai on August 30, 2016
Nice
posted by Fathima Fathi on August 30, 2016
Nice
posted by Zulu Ashii on August 30, 2016
nice
posted by Nimisha Vijesh on August 30, 2016
Kollam…..