Loader

പനീർ ബട്ടർ മസാല (Paneer Butter Masala)

By : | 12 Comments | On : October 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പനീർ ബട്ടർ മസാല:-

തയ്യാറാക്കിയത്:- സോണിയ അലി

പനീർ -300 ഗ്രാം
സവാള -2
തക്കാളി -2
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് -1 1/2 ടീസ്പൂണ്‍ വീതം
പച്ചമുളക് -4 (എരിവുനുസരിച്ചു )
ഓമം-1/2 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി -2 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
കസൂരി മേത്തി -1 ടീസ്പൂണ്‍
മല്ലിയില -3 തണ്ട്
ഫ്രഷ്‌ ക്രീം -2 ടേബിൾ സ്പൂണ്‍
ബട്ടർ -1 ടീസ്പൂണ്‍
ഗരം മസാല പൌഡർ -1 നുള്ള്
നെയ്യ് /ഓയിൽ -3 ടീസ്പൂണ്‍
ഉപ്പ്‌ -പാകത്തിന്
ഉണ്ടാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാൻ ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് ഓമം (മുറുക്ക് ഉണ്ടാക്കാൻ ഉപയോഗിക്കും ) ചേര്ക്കുക.

അത് പൊട്ടിക്കഴിഞ്ഞൽ പച്ചമുളക് ചേർത്ത് വഴറ്റുക ,സവാള ചേർത്ത് വഴറ്റി കളർ ഒന്ന് മാറി കഴിഞ്ഞാൽ ഇഞ്ചി -വെളുത്തുള്ളി ചതച്ചത് ചേർക്കാം .

ശേഷം പൊടികൾ ചേർക്കാം ,തക്കാളി അരച്ച് വെച്ചത് ചേർത്ത് നന്നായി യോജിപ്പിച്ച് ഇളക്കി വഴറ്റുക.ഉപ്പിട്ട് കൊടുക്കാം.

മസാല പൊടികൾ ചേർത്ത് പച്ച മണം പോകുന്നത് വരെ വഴറ്റുക.ഇതിലേക്ക് 1/2 കപ്പ്‌ വെള്ളം ഒഴിച്ച് കൊടുക്കാം.

വെള്ളം പാകത്തിന് വറ്റി ഗ്രേയ്‌വി പാകത്തിന് കട്ടി ആയാൽ മുറിച്ചു വെച്ച പനീർ ചേർത്ത് കൊടുത്തു മസലയുമാ യി നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

1/2 ടീസ്പൂണ്‍ കസൂരി മേത്തി ഞെരടി ചേർക്കാം,ഗരം മസാല പൌഡർ ചേര്ക്കാം .പനീറും മസാലയിൽ പിടിച്ചു കഴിഞ്ഞാൽ 2 ടേബിൾ സ്പൂണ്‍ ഫ്രഷ്‌ ക്രീം ചേര്ക്കാം .ബാക്കി യുള്ള കസൂരി മേത്തി കൂടി ചേർത്ത് തീ അണക്കാം . ഇതിന്റെ മുകളിൽ 1 ടീസ്പൂണ്‍ ബട്ടർ കൂടി ചേര്ക്കാം .

വിളമ്പുന്ന നേരത്ത് അല്പം മല്ലിയില അരിഞ്ഞത് ഇതിന്റെ മുകളിൽ വിതറാം . ചൂടോടെ സെർവ് ചെയ്യാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (12)

    1. posted by Abin Nediyara on February 9, 2016

      Not bad

        Reply
    2. posted by Sheejamol Ek on February 7, 2016

      Karim jeerakam ano omam

        Reply
    3. posted by Vichus Alepy on February 6, 2016

      my faverit veg item aanu sony chechiiii thanks a lot

        Reply
    4. posted by Savitha Menon on February 6, 2016

      Superb……..

        Reply
    5. posted by Sibilla Dilshad on February 6, 2016

      Omam podichathano use cheyyunnath

        Reply
    6. posted by Moh Muneerk on February 6, 2016

      suppr,☺♥

        Reply
    7. posted by Hitha Narayanan on February 6, 2016

      Super paneer butter masala….very taste…. I like it…

        Reply
    8. posted by Saigal Pd on February 6, 2016

      സൂപ്പർ

        Reply
    9. posted by Karthiayini Poozhikunnath on February 6, 2016

      Nice…super…

        Reply
    10. posted by Simy Parekkattu on February 6, 2016

      Kasoori methi is the dried leave’s of fenugreek seeds,Omam is ayamodakam/parcely seeds..both are packed & available in every supermarkets

        Reply
    11. posted by Sonia Ali on February 6, 2016

      Omam (ajwain) allenkil ayamodakam.ithu illenkil cumn seed upayogikkam.
      Kasoori super marketukalil medikkan kittum.

        Reply
    12. posted by Reshmi Dev on February 6, 2016

      Thank you മലയാളം പാചകം, ഒാമം എന്നൂച്ചാ എന്താണൂ്, അത് എല്ലാ കടകളിലും കിട്ട്വോ ? എള്ള് ആണോ ഓമം എന്നു് പറയുന്നത്. കസ്തൂരി മേത്തിം എല്ലായിടത്തും കിട്ട്വോ, അതെന്താണൂ് സാധനം

        Reply

    Leave a Reply

    Your email address will not be published.