Loader

ചെമ്മീൻ സ്റ്റെഫിഡ് ഇടിയപ്പം (Prawn Stuffed Idiyappam)

By : | 0 Comments | On : October 15, 2016 | Category : Uncategorized

ചെമ്മീൻ സ്റ്റെഫിഡ് ഇടിയപ്പം
തയ്യാറാക്കിയത്: ആഷിഫ്‌ അഷ്‌റഫ്‌

ആവശ്യമായ സാധനങ്ങൾ:
ചെമ്മീൻ മുളക് പൊടി ഉപ്പ് മഞ്ഞൾ പൊടി എന്നിവ പുരട്ടി ഫ്രൈ ചെയ്തത് – 1 കപ്പ്‌
സവാള അരിഞ്ഞത് – 3 വലുത്
ഇഞ്ചി വെളുത്തള്ളി മുളക് പേസ്റ്റ് – 2 സ്പൂൺ
തക്കാളി – 2
കുരുമുളക് പൊടി – 1 സ്പൂൺ
മഞ്ഞൾ പൊട്ടി – കാൽ സ്പൂൺ
കരിവേപ്പില – 2 തണ്ട്
മല്ലിപ്പൊതീന ഇല – 2 തണ്ട്
എണ്ണ – ആവശ്യത്തിന്
മസാല പൊടി – അര സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മസാല ഉണ്ടാക്കാം
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് സവാള നന്നായി വറ്റുക (ഉപ്പ് ചേർത്താൽെ പെട്ടന്ന് വയ്റ്റ് കിട്ടും) ശേഷം എല്ലാ പേസ്റ്റും മഞ്ഞൾ പൊടി തക്കാളി എന്നിവ ചേർക്കുക… എല്ലം നന്നായി ഉടഞ്ഞു വന്നാൽ കുരുമുളക് പൊടി ചെമ്മീൻ മല്ലി പൊതീന വേപ്പില എന്നിവ ചേർത്തു നന്നായി ഇ ഇക്കി മസാല പൊടിയും ചേർത്ത് വാങ്ങി വെക്കുക.

ഇടിയപ്പത്തിന് വേണ്ട സാധനങ്ങൾ:
അരി പൊടി – 1 കപ്പ്
ഇളം ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് കുയച്ചെടുക്കുക.. ശേഷം ഇടിയപ്പ അച്ചിൽ മാവ് ഫിൽ ചെയ്യുക.. അടുപ്പിൽ ഇടലി പത്രം വെച്ചു ആദ്യം കുറച്ച് മാവ് നിരത്തി ശേഷം മസാല നിരത്തി വീണ്ടും മാവ് നിരത്തുക…. വെന്തുവന്നാൽ ഒരു പ്ലേറ്റിലേക്ക് മാറ്റുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.