Loader

പുളിയിഞ്ചി (Puli Inchi)

By : | 0 Comments | On : April 12, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പുളിയിഞ്ചി(PULI INCHI)
—————————————-
തയ്യാറാക്കിയത്; ബിജിലി മനോജ്

ഇഞ്ചി ചെറുതായി അരിഞ്ഞത്: ½ ഗ്ലാസ്
വാളൻപുളി : ചെറുനാരങ്ങ വലുപ്പം
ശർക്കര : 4-5എണ്ണം
പച്ചമുളക് :1
മുളക് പൊടി :¼ ടീസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
കറിവേപ്പില :1 തണ്ട്
ഉപ്പ് : 1 നുള്ള്
വെളിച്ചെണ്ണ: 1 ടീസ്പൂൺ.
കായം പൊടി: ¼ ടീസ്പൂൺ
കടുക് :½ ടീസ്പൂൺ
ചൂടുവെള്ളം:¼ ഗ്ലാസ്

പുളി ചൂടുവെള്ളത്തിൽ കുറച്ച് നേരം ഇട്ടു പിഴിഞ്ഞു മാറ്റി വയ്ക്കുക.ഇഞ്ചി വളരെ ചെറുതായി അരിഞ്ഞ് ഉപ്പ് വെള്ളത്തിൽ ഇട്ട് വയ്ക്കുക.കുറച്ച് നേരം കഴിഞ്ഞ് പിഴിഞ്ഞെടുക്കുക.ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇഞ്ചി ഇട്ട് നന്നായി വഴറ്റുക. ചുവന്നു വരുമ്പോൾ പച്ചമുളക് കറിവേപ്പില ചേർക്കുക. ഇഞ്ചി നന്നായി ചുവക്കുമ്പോൾ അതിലേക്ക് കായം പൊടിയും പുളി പിഴിഞ്ഞതും മഞ്ഞൾ പൊടിയും മുളക്പൊടിയും ചേർക്കുക. ശർക്കര പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി കട്ടയാവാതെ കുറച്ച് അയഞ്ഞ പരുവത്തിൽ ഇറക്കുക. ഇല്ലെങ്കിൽ തണുക്കുമ്പോൾ കട്ടിയായി പോകും… പുളി അധികമുണ്ടെങ്കിൽ ശർക്കരയുടെ അളവ് കൂട്ടേണ്ടി വരും..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.