Loader

പച്ച മാങ്ങ കൊഞ്ച് തോരൻ (Raw Mango Dry Prawn Thoran)

By : | 2 Comments | On : December 17, 2016 | Category : Uncategorized


ഇപ്പോൾ മാങ്ങയുടെ സീസൺ അല്ലെ…?? മാങ്ങ വിഭവങ്ങൾ ആയ പച്ച മാങ്ങ കൊഞ്ച് തോരൻ, പഴുത്ത മാങ്ങ മോര് കറി, പഴുത്ത മാങ്ങ പച്ചടി എന്ന് വേണ്ട… എന്നും ഇവിടെ മാങ്ങ കറി മാത്രെ ഉള്ളോ ??? എന്നാ ചോദ്യം ചോദിക്കും വരെ അമ്മമാർ മാങ്ങ പലവിധം ഉണ്ടാക്കി തന്നിട്ടും !!! തനി നാടൻ കിളിച്ചുണ്ടൻ മാങ്ങയുടെ പുളിയും ഒണക്ക കൊഞ്ചും കൂടി ആകുമ്പോൾ …!! തോരൻ വച്ച് നോക്കിയാലോ….???

പച്ച മാങ്ങ കൊഞ്ച് തോരൻ
തയ്യാറാക്കിയത് : പ്രവീണ്‍ ജയചന്ദ്രന്‍

ചേരുവകള്‍

പച്ച മാങ്ങ – 3 എണ്ണം ( തോലിയോട് കൂടി കഷ്ണം ആക്കിയത് )
ഉണക്ക കൊഞ്ച് – 25 ഗ്രാം
സവാള – 1 എണ്ണം (നീളത്തിൽ അരിഞ്ഞത് )
ചെറിയ ഉള്ളി 1 കപ്പ്‌ (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 4.5 എണ്ണം (നീളത്തിൽ അരിഞ്ഞത് )
തേങ്ങ ചിരകിയത് – 1/2 കപ്പ്
ജിരകം – 1/2 ടിസ്പൂൺ
മുളക്പൊടി – 1 ടിസ്പൂൺ
മല്ലിപൊടി 1 ടിസ്പൂൺ
മഞ്ഞൾപൊടി – 1/2 ടിസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വറ്റൽമുളക് – 2 – 3 എണ്ണം
എണ്ണ / വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എങ്ങനെ തയ്യാറാക്കാം?

പടി 1

തേങ്ങ ചിരകിയതും ജീരകവും, മുളക് പോടീ , മല്ലിപൊടിയും, വെളുത്തുള്ളി , മഞ്ഞളും അരകല്ലിലോ / മിക്സിയിലൊ ചതച്ച് എടുക്കുക.

പടി 2

ഫ്രയിംഗ് പാനിൽ 2.. 3… സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്, കടുക് അതിൽ തന്നെ ഉണക്ക കൊഞ്ച് കൂടി വറത്ത് എടുക്കുക …. അതിലേക്ക് ചെറിയ ഉള്ളി ഇട്ടു ഗോൾഡൻ കളർ ആകും വരെ വഴറ്റുക.

പടി 3

അതിലേക്ക്‌ 2 കപ്പ്‌ വെള്ളം ഒഴിച്ച്‌ തിളച്ചു വരുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന അരപ്പ് ആവശ്യത്തിന് ഉപ്പ് ചേർത്ത് പച്ചമുളക്, സവാള, പച്ച മാങ്ങ കഷ്ണം കൂടി ചേർത്ത് ഇളക്കി വറ്റിച്ച് എടുത്താൽ സംഗതി പിനിഷ്….!!!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sujith Ps on March 30, 2016

      Raw Mango Chutney my fvrt??

        Reply
    2. posted by Unnikuttan KS on March 30, 2016

      Hai friends ,

      Enikku oru request ayyakamo please

        Reply

    Leave a Reply

    Your email address will not be published.