Loader

മാങ്ങാ സവാള കറി (Raw Mango Onion Curry)

By : | 2 Comments | On : June 11, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാങ്ങാ സവാള കറി (Raw Mango Onion Curry)

ഇപ്പൊ മാങ്ങാ സീസൺ അല്ലെ , അപ്പൊ നമ്മുക്ക് ഒരു മാങ്ങാ കറി ഉണ്ടാക്കിയാലോ… ഇതു പോലെ തന്നെ പച്ചകായയും ,സവാളയും ചേർത്ത് ഇതേ രീതിയിൽ തന്നെ ഒരു കറി ഞാൻ മുൻപെ പോസ്റ്റ് ചെയ്തിട്ട് ഉണ്ട്… ഏതാണ്ട് മീൻ കറിയുടെ രുചി കിട്ടുന്ന ഒരു കറി കൂടെ ആണിത് .അപ്പൊ തുടങ്ങാം.

മൂപ്പെത്തിയ മാങ്ങ -1 ( അധികം പുളി വേണ്ട, ഒരു മീഡിയം പുളി മതിയാകും) തൊലി കളഞ്ഞ് ചതുര കഷണങ്ങളായി നുറുക്കി വക്കുക.ഇനി തീരെ പുളിയില്ലാതെ മാങ്ങയാണെങ്കിൽ 2 പീസ് കുടം പുളി കൂടെ ചേർക്കാം.

സവാള -1 കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വക്കുക.
തേങ്ങ – 1 കപ്പ്
പച്ചമുളക് -3
ചെറിയുള്ളി -4-5
കറിവേപ്പില – 1 തണ്ട്
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മുളക്പൊടി -1/2 ടീസ്പൂൺ
മല്ലിപൊടി -1 ടീസ്പൂൺ
ഉലുവാപൊടി – 2 നുള്ള്
ഉപ്പ്, എണ്ണ – പാകത്തിനു

തേങ്ങ , പച്ചമുളക്, ചെറിയുള്ളി, മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപൊടി ഇവ ലേശം വെള്ളം ചേർത്ത് അരച്ച് എടുക്കുക… ഒരുപാട് അരയരുത്..ഒരു തരു തരുപ്പായി വേണം അരച്ച് എടുക്കാൻ.

ഇനി ഒരു മൺ ചട്ടിയിൽ ( മൺ ചട്ടിയിൽ ഉണ്ടാക്കുന്നെ ആണു ഏറ്റവും രുചികരം, മൺചട്ടി ഇല്ലെങ്കിൽ പാൻ ഉപയോഗിക്കാം)
മാങ്ങാ കഷണങ്ങൾ, സവാള, അരപ്പ്, ലേശം വെളിച്ചെണ്ണ, പാകത്തിനു ഉപ്പ് , കുറച്ച് വെള്ളം
ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ച് വച്ച് വേവിക്കുക.

മാങ്ങാ കഷണങ്ങൾ വെന്ത് പാകമായി,( ഉടഞ്ഞ് പോകരുത്) അരപ്പ് കഷണങ്ങളിൽ പിരണ്ടിരിക്കുന്ന പരുവത്തിൽ തീ ഓഫ് ചെയ്യാം…

മേലെ ഉലുവാ പൊടി ,പച്ചവെളിച്ചെണ്ണ ,കറിവേപ്പില ഇവ തൂകി അടച്ച് വച്ച് 10 മിനുറ്റിനു ശേഷം ,ഇളക്കി
ഉപയോഗിക്കാം.

വളരെ രുചികരമായതും, ഉണ്ടാക്കാൻ എളുപ്പമുള്ളതും ആയ ഒരു കറി ആണിത്.എല്ലാരും ട്രൈ ചെയ്യുമല്ലൊ….

By :- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Meenu Jiju on June 9, 2017

      Supr

        Reply
    2. posted by Sindhu Suresh Kunju on June 9, 2017

      Savalayum kayum ulla curry receipe tharane.pacha manga season kazhinjallo

        Reply

    Leave a Reply

    Your email address will not be published.