Loader

അരി ദോശ & സ്പൈസി ഞണ്ട് റോസ്റ്റ് (Rice Dosa and Spicy Crab Roast)

By : | 0 Comments | On : December 23, 2016 | Category : Uncategorized

അരി ദോശ & സ്പൈസി ഞണ്ട് റോസ്റ്റ്

തയ്യാറാക്കിയത്:- ആഷിഫ് അഷ്രഫ്

ശ്.. ശ്.. ശ്.. ഹായ് നല്ല അരി ദോ ശൈ സ്പൈസി ഞണ്ട് റോസ്റ്റ് വേണോളിൻ..??
നമ്മുക്ക് ആദ്യം ദോശ ഉണ്ടാക്കാം അല്ലെ?
ആദ്യം പച്ചരി 2/3 മണിക്കൂർ കുതിർത്ത് വെക്കുക.. ശേഷം കുറച്ച് ചോറ്, കുറച്ച് തേങ്ങ ചിരവിയത്. ഒരു കഷണം ഉള്ളി ,ഇത്തിരി ജീരകം ആവശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക… ശേഷം ദോശ കല്ല് അടുപ്പിൽ വെച്ച് കുറച്ച് എണ്ണ തൂകി ഒരു കയ്ല് കൊണ്ട് ശ് ശ് ശ് …….ഒഴിച് ദോശ ച ചുട്ടോളീൻ……
എനി നമുക്ക് ഞണ്ട് റോസ്റ്റ് ഉണ്ടാക്കാല്ലെ….
ഞണ്ട് വാങ്ങി ക്ലിൻ ചെയ്ത് 1 സ്പൂൺ മുളക് പൊടി., കാൽ സ്പൂൺ മഞ്ഞൾ പൊടി :, 2 സ്പൂൺ കുരുമുളക് പൊടി ,ആവശ്യത്തിന് ഉപ്പ് എന്നിവ പുരട്ടി കുറച്ച് സമയം വെക്കുക…
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് 2 സവാള നുറുക്കിയത് വയറ്റുക… ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 സ്പൂൺ ,3 പച്ചമുളക ,2 തക്കാളി ,ആവശ്യത്തിന ഉപ്പ് ( ഞണ്ട് പുരട്ടി വെച്ചതിൽ ഉപ്പ് ചേർത്തത് കൊണ്ട് മസാലയിൽ നോക്കീട്ട് ഇടണം) എന്നിവ ചേർത്ത് നന്നായി വയറ്റി എടുക്കുക. ശേഷം ഇതിലേക്ക് ഞണ്ട് ചേർക്കുക ഒന്ന് ഇളക്കി കൊടുത്ത് കുറച്ച് വെള്ളം ചേർത്ത് മൂടി വെച്ച് വേവിക്കുക.. വെള്ളമൊക്കെ വിറ്റ മസാല ഒക്കെ ഞണ്ടിൽ പിടിച്ചു വന്നാൽ മല്ലിവേപ്പില ,ഇത്തിരി മസാല പൊടി എന്നിവ ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക…. നല്ല സ്‌പൈസി ഞണ്ട് റോസ്റ്റ് റെഡി….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.