Loader

Swedish Princess Cake / സ്വീഡിഷ് പ്രിൻസസ് കേക്ക്

By : | 0 Comments | On : February 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



Swedish Princess Cake / സ്വീഡിഷ് പ്രിൻസസ് കേക്ക്
തയ്യാറാക്കിയത് :ബിന്‍സി അഭി

ഇത് സ്വീഡനിൽ വളരെ പ്രസിദ്ധമായ ഒരു കേക്ക് ആണ്.1948 കാലഘട്ടത്തിൽ ആണ് ഇത് ആദ്യമായി ഉണ്ടാക്കുന്നത്.അന്നത്തെ രാജകുമാരിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു എന്നും പിന്നീട് ഇത് പ്രിൻസസ് കേക്ക് എന്ന് അറിയപ്പെട്ടു എന്നും ആണ് പറയുന്നത്.

ഇഷ്ടപ്പെടാതിരിക്കാൻ ഒരു വഴിയുമില്ല അത്രയ്ക്ക് നല്ല രുചി ആണ് ഇതിനു.സാദാരണ കേക്കുകളിൽ നിന്ന് കുറച്ചു വ്യത്യാസമാണ് ഇത് .ഇതിന്റെ ഫില്ലിംഗ് എന്ന് പറയുന്നത് കസ്റ്റാർഡ് ,ജാം & ക്രീം ആണ്.ഇത് കവർ ചെയ്യാൻ ഉപയോഗിക്കുന്നത് മാർസിപ്പാൻ ആണ്.

വീഡിയോ കാണാൻ :
https://youtu.be/BDh5tjd2uH0

ആവശ്യമുള്ള സാധനങ്ങൾ :

സ്പോന്ജ് കേക്ക് :

മുട്ട നാലു
മൈദാ ഒരു കപ്പ്
പൊടിച്ച പഞ്ചസാര അര കപ്പ്
വാനില എസ്സെൻസ് ടീസ്പൂൺ

കസ്റ്റഡ് :

മുട്ട മൂന്ന്
പാല് ഒന്നേ കാൽ കപ്പ് (300 ml )
മൈദാ ഒരു ടേബിൾസ്പൂൺ
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ
പഞ്ചസാര കാൽ കപ്പ്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ

കേക്ക് പൂര്ണമാകാൻ :

ജാം [strawberry ,ബ്ലൂബെറി ,raspberry ] ഇവയിൽ ഏതെങ്കിലും
ക്രീം 480 ml
പൊടിച്ച പഞ്ചസാര ഒരു ടേബിൾസ്പൂൺ
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
മാർസിപ്പാൻ ഐസിങ് :
ഇതുണ്ടാക്കുന്നത് , ബദാം പൊടിച്ചതും , പഞ്ചസാരയും ചേർത്താണ് .രണ്ടും കൂടി നന്നായി കുഴക്കുക.

സ്പോന്ജ് കേക്ക്:

ഒരു പാപാത്രത്തിൽ വെള്ളം വെച്ച് നന്നായി തിളപ്പിക്കുക. വേറെ ഒരു വലിയ പാത്രത്തിൽ മുട്ടയും പഞ്ചസാരയും വാനിലയും കൂടി ഇട്ടു ഈ പത്രത്തിന് മുകളിൽ വെച്ച് പഞ്ചസാര അലിയുന്ന വരെ നന്നായി മിക്സ് ചെയ്യുക.ചൂടിൽ നിന്ന് മാറ്റി ഒരു ബീറ്റർ വെച്ച് അഞ്ചു മിനിറ്റ് നന്നായി ബീറ്റ ചെയ്യുക. ഇപ്പോൾ ൩ ഇരട്ടി ആയിട്ടുണ്ടാകും. ഇനി കുറേശെ മൈദാ ചേർത്ത് നന്നായി ഫോൾഡ് ചെയ്തു എടുക്കുക.അമിതമായി ഇളക്കാൻ പാടില്ല.

180 ഡിഗ്രി യിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുത്തൽ സ്പോന്ജ് റെഡി.

കസ്റ്റഡ് :
പാലും പഞ്ചസാരയും കോടി ചൂടാക്കുക. തിളപ്പിക്കണ്ട .ഒരു പാത്രത്തിൽ മുട്ടയും , മൈദയും , കോൺ ഫ്ലോറും നന്നായി യോചിപ്പിക്കുക.പി ചൂടായ പാല് ഇതിലേക്ക് ഒഴിച്ച് നന്നായി യോചിപ്പിക്കുക.ഇത് തിരിച്ചു പാ ത്രത്തിൽ ഒഴിച്ച് നന്നായി കുറുക്കി എടുക്കുക.വാനില എസ്സെൻസ് കൂടി ചേർക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

കേക്ക് സെറ്റ് ചെയ്യാൻ:

ക്രീം whip ചെയ്തു എടുക്കുക.

സ്പോന്ജ് കേക്ക് മൂന്ന് തുല്യം അളവിൽ മുറിക്കുക. ആദ്യം കസ്റ്റഡ് ഇടുക, അതിനു മുകളിൽ ജാം, പിന്നെ അടുത്ത ലയർ, പിന്നെ കസ്റ്റഡ്, വി പ്പിങ് ക്രീം ഇട്ടു അടുത്ത ലയർ വെക്കുക. ബാക്കിയുള്ള വിപ്പിങ് ക്രീം കേക്കിന്റെ പുറത്തു ഇടുക.മുകളിൽ ഒരു dome ഷേപ്പിൽ വെക്കുക.

ഇനി മാർസിപാൻ നന്നായി പരത്തി കേക്കിന്റെ മുകളിൽ ഇടുക.നന്നായി ഷേപ്പ് ചെയ്തു എടുക്കുക.

ഇത് വിശേഷ അവസരങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി വെറൈറ്റി കേക്ക് ആണ്.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.