Loader

പൊടിക്കൈകള്‍ #1 പാചക നുറുങ്ങുകള്‍

By : | 0 Comments | On : February 1, 2017 | Category : പൊടിക്കൈകള്‍

  • പച്ച മുളക് അരിയുമ്പോള്‍ അല്പം വെളിച്ചെണ്ണയോ പുളി വെള്ളമോ കയ്യില്‍ തേച്ചാല്‍ പുകച്ചില്‍ ഒഴിവാക്കാം.
  • വെളിച്ചെണ്ണ കനച്ചു പോകാതെ ഇരിക്കാന്‍ അല്പം ഇന്തുപ്പ് ഇട്ടു വയ്ക്കുക.
  • കറികള്‍ തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍ കൂടിയാല്‍ ഒരു ഇരുമ്പ് സ്പൂണ്‍ തീയില്‍ പഴുപ്പിച്ച് കറിയില്‍ മുക്കിയാല്‍ മതി.
  • തേങ്ങ ചിരകിയതില്‍ ചൂട് വെള്ളം ഒഴിച്ച് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും നമുക്ക് പിഴിഞ്ഞെടുക്കാം.
  • ഉപ്പ് സൂക്ഷിക്കുമ്പോള്‍ അലിയാതിരിക്കാന്‍ പാത്രത്തില്‍ അല്പം അരിമണികള്‍ ഇട്ടുവയ്കുക.
  • തേങ്ങ പൊട്ടിച്ച ശേഷം കണ്ണുള്ള തേങ്ങാമുറി ആദ്യം ഉപയോഗിക്കുക, ഈ ഭാഗം ആണ് വേഗം കേടു വരുക.
  • ഈന്തപ്പഴം മുറിക്കുമ്പോള്‍ കത്തിയില്‍ അല്പം മൈദാ മാവ് പുരട്ടിയാല്‍ ഒട്ടിപ്പിടിക്കില്ല.
  • കട്ടിയുള്ള തൈര് ഉറയൊഴിച്ചാല്‍ കട്ടിയുള്ള തൈര് തന്നെ നമുക്ക് ലഭിക്കും.
  • തണുപ്പ് കാലത്ത് വെളിച്ചെണ്ണ കട്ട പിടിക്കാതിരിക്കാന്‍ 2-3 തുള്ളി ആവണക്കെണ്ണ ഒഴിച്ചാല്‍ മതി.
  • പപ്പടം ചീത്തയാവാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു അരിയുടേയോ പയര്‍ വര്‍ഗ്ഗങ്ങളുടെ കൂടെയോ സൂക്ഷിക്കുക.

സമ്പാദക : പ്രയാഗ രാജന്‍

    Leave a Reply

    Your email address will not be published.