Loader

വെജ് ഫ്രൈഡ് റൈസ് (Veg Fried Rice)

By : | 0 Comments | On : July 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

വെജ് ഫ്രൈഡ് റൈസ് ( Veg Fried Rice)

തയ്യാറാക്കിയത്: ബിജിലി മനോജ്

ചേരുവകൾ:
——————–
ബസ്മതി അരി: 2കപ്പ്
കോളിഫ്ളവർ:കുറച്ച്
ബീൻസ് :കുറച്ച്
കാരറ്റ്: കുറച്ച്
ഗ്രീൻപീസ് :വേവിച്ചത് ¼കപ്പ്
പച്ചമുളക്: 2
ഉപ്പ് : ആവശ്യത്തിന്
നാരങ്ങ നീര് :1 ടീസ്പൂൺ
ഓയിൽ :4 ടേബിൾസ്പൂൺ
സോയാസോസ് : 2 ടേബിൾസ്പൂൺ
കുരുമുളക് പൊടി: 1ടേബിൾസ്പൂൺ
സവാള: 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി :1ടീസ്പൂൺ ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി:1 ടീസ്പൂൺ ചെറുതായരിഞ്ഞത്
പച്ചമുളക്: 1 ചെറുതായി അരിഞ്ഞത്
കാപ്സിക്കം :1ചെറിയ കഷ്ണങ്ങളാക്കിയത്
സ്പ്രിങ്ങ് ഒനിയൻ:കുറച്ച്
മല്ലിയില: കപ്പ്
അരി ആവശൃത്തിന് ഉപ്പിട്ട് കുറച്ച് ഓയിലും നാരങ്ങനീരും വെള്ളവും ഒഴിച്ച് പാകത്തിന് വേവിക്കുക. 2കപ്പ് ചോറ് കൊള്ളാവുന്ന പാത്രം ചൂടാക്കി ഓയിൽ ഒഴിച്ച് അരിഞ്ഞു വെച്ച പച്ചക്കറികൾ,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,കാപ്സിക്കം,നന്നായി വഴറ്റുക. ഇതിലേക്ക് സോയ സോസ്, നാരങ്ങനീര്,ഉപ്പ്, കുരുമുളക് പൊടി ചേർക്കുക.വേവിച്ച ചോറ് ചേർത്ത്
ഇളക്കി യോജിപ്പിക്കുക. സ്പ്രിങ് ഒനിയൻ, മല്ലിയില ചേർത്ത് അലങ്കരിക്കാം.തീ കുറച്ച് 1 മിനുട്ട് അടച്ച് വേവിക്കുക…
NB: കുരുമുളക് പൊടി ആവശ്യത്തിനനുസരിച്ച് ചേർക്കുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.