Advertisements
Loading...

വെജ് റോൾ (Veg Roll)

By : | 0 Comments | On : December 30, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


വെജ് റോൾ

തയ്യാറാക്കിയത്:- അബീന

മൈദ – 2 cup
മുട്ട – I
അപ്പസോഡ – ഒരു നുള്ള്
ഉപ്പ് – ആവിശ്യത്തിന്
സവാള – 3
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് – 1 സ്പൂൺ
ഉരുളകിഴങ്ങ് – 2
കാരറ്റ് – 3
ബീൻസ് – 100 grm
ഗ്രീൻപീസ്- 100
മഞ്ഞൾ പൊടി – അര ടീ സ്പൂൺ
പച്ചമുളക് – 3
മുളക് പൊടി – അര ടീ സ്പൂൺ
കുരുമുളക് പൊടി – ആവിശ്യത്തിന്
മല്ലി പൊടി – 1 സ്പൂൺ
ഗരം മസാല – അര ടീ സ്പൂൺ
വെളിച്ചെണ്ണ
വേപ്പില , മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ച പച്ചക്കറികൾ വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ചേർക്കുക. മസാല പൊടികളും ചേർത്ത് പച്ചക്കറികൾ വേവിച്ചെടുക്കുക.

മൈദയിലേക്ക് ആവിശ്യത്തിന് ഉപ്പും അപ്പസോഡയും , ഒരു മുട്ടയും ചേർത്ത് കുഴച്ച് വെക്കുക. ഇത് ചപ്പാത്തി പോലെ പരത്തി അതിൽ വേവിച്ച പച്ചക്കറികൾ നിറച്ച് റോൾ ആക്കി എടുക്കുക. മൈദ കൊണ്ട് പശ ഉണ്ടാക്കി വശങ്ങൾ ഒട്ടിച്ചെടുക്കാം. ഇത് എണ്ണയിൽ വറുത്ത് കോരി തക്കാളി സോസിനൊപ്പം വിളമ്പാം.
[റോൾ മുട്ടയിൽ മുക്കി റസ്ക്ക് പൊടിയിൽ ഉരുട്ടി യെടുത്തും പൊരിച്ചെടുക്കാം ]

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements
Share This Post!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.